നിലമ്പൂര്‍: എടവണ്ണ റേഞ്ചിലെ കണക്കന്‍കടവില്‍ വനത്തിലെ ക്വാറിയില്‍ നിന്നും വ്യാപകമായി പാറമണല്‍ കടത്തുന്നു. പി.വി.അന്‍വര്‍ എംഎല്‍എയുടെ സഹോദരനും പ്രാദേശിക സിപിഎം നേതാവിനും തുല്യപങ്കാളിത്തമുള്ള ക്വാറിയാണിത്. പശ്ചിമഘട്ട മലനിരകളില്‍ എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പാലക്കടവ് എന്ന സ്ഥലത്ത് നിന്ന് മൂന്നുകിലോമീറ്റര്‍ കാട്ടിലൂടെ സഞ്ചരിച്ചാല്‍ ഈ ഖനനഭൂമിയിലെത്തും. കാടിനെ കാര്‍ന്ന് തിന്നുകയാണ് ഈ മാഫിയ സംഘം. വനത്തിലൂടെ ക്വാറിയിലേക്കുള്ള റോഡ് അനുമതിയൊന്നുമില്ലാതെ ഇവര്‍ തന്നെ അറ്റകുറ്റപ്പണി നടത്തി. മണ്ണുമാന്തി യന്ത്രങ്ങളടക്കം ഉപയോഗിച്ചാണ് നിയന്ത്രണങ്ങളൊന്നുമില്ലാതെ പാറമണല്‍ കടത്തുന്നത്. ദിവസവും ലോഡുകണക്കിന് കൃത്രിമ മണലാണ് ഇവിടെ നിന്ന് കടത്തുന്നത്. അനിയന്ത്രിതമായ ഖനനം മൂലം ക്വാറി സ്ഥിതി ചെയ്യുന്ന മല മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നുണ്ട്.
ടിപ്പര്‍ ലോറികളില്‍ കൊണ്ടുവരുന്ന പാറമണല്‍ ഓടായിക്കലിലുള്ള പഴയ ഇഷ്ടിക കളത്തില്‍ വെച്ചാണ് കഴുകി വൃത്തിയാക്കുന്നത്. ഇതിന് ഉപയോഗിക്കുന്നതാകട്ടെ ഓടായിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ വെള്ളവും. നിലമ്പൂര്‍, നഗരസഭയും മമ്പാട്, വണ്ടൂര്‍ പഞ്ചായത്തുകളും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഓടായിക്കല്‍ പദ്ധതിയാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മാഫിയ ദുരുപയോഗം ചെയ്യുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
അതിനിടെ വനമേഖലയില്‍ പാറമണല്‍ ഖനനം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്ന്ന്ു വനം വിജിലന്‍സ് സംഘം പരിശോധന നടത്തി. വനം, റവന്യൂ, ജിയോളജി വകുപ്പുകളുടെ അനുമതി ഇല്ലാതെയാണ് പാറമണല്‍ ഖനനമെന്ന് പരിശോധനയില്‍ വ്യക്തമായി. അനുമതി ഇല്ലാതെ ഖനനം നടത്തിയതിന് പുള്ളിപ്പാടം വില്ലേജ് ഓഫിസറോട് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: