ചാലക്കുടി: നിരോധിത പുകയില ഉത്പനങ്ങളുമായി വിദ്യാര്‍ത്ഥിയെ കൊരട്ടി എസ്.ഐ കെ ബാബുവും സംഘവും ചേര്‍ന്ന് പിടികൂടി. കാടുകുറ്റി മേനാച്ചേരി നിധിനെയാണ്(20) 270 പാക്കറ്റ് ഹാന്‍സും 1400 രൂപയുമായി പിടികൂടിയത്. അന്നനാട് സ്കൂള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പനയെന്ന് പോലീസ് പറയുന്നു.
സമീപത്തെ ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് ആവശ്യക്കാര്‍ കൂടുമെന്ന് പ്രതീക്ഷിച്ച് കൊണ്ട് വന്ന ഹാന്‍സ് ബ്യാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു. മാള സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥിയായ നിധിനെ എ.എസ്.ഐ സി.വി.ഡേവീസ്,സിപിഒമാരായ വി.ആര്.അജിത് കുമാര്‍,സി.പി.ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: