്ചെര്പ്പുളശ്ശേരി ; കിഴൂര്‍ അയ്യപ്പന്‍കാവിലും കാളികാവിലും ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തുന്നതിനിടെ കള്ളനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെയാണ് ക്ഷേത്രത്തില്‍ മോഷണശ്രമം നടന്നത്.
അയ്യപ്പന് കാവിലെ രണ്ടു ഭണ്ഡാരങ്ങള്‍ കുത്തിതുറന്നശേഷം കാളികാവിലെത്തി ഭണ്ഡാരം കുത്തിതുറക്കുന്നതിനിടെയാണ് നാട്ടുകാര്‍ കണ്ടത്. തമിഴ്നാട് കോവൈ റെയില്‍വേ പക്കം സ്വദേശി സെന്തിലാണ് (30) പിടിയിലായത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
730 രൂപയും ഇരുമ്പു വടിയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഊമയാണ് പിടിയിലായ സെന്തില്‍. ഏതാനും മാസം മുമ്പും കിഴൂര്‍ കാളികാവിലും അയ്യപ്പന്‍കാവിലും ഭണ്ഡാരം കുത്തിതുറന്ന് കവര്‍ച്ച നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: