പട്ടാമ്പി : യു.പി. തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വമ്പിച്ച വിജയത്തെ തുടര്‍ന്ന് കൊപ്പത്ത് നടന്ന ആഹ്ളാദ പ്രകടനത്തിനു നേരെ കല്ലേറ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.
യുവമോര്‍ച്ച കൊപ്പം പഞ്ചായത്ത് സെക്രട്ടറി വിഷണുവിനും പുലാശ്ശേരിയിലെ ബിജെപി പ്രവര്ത്തകന് ശിവദാസിനുമാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി കൊപ്പം മുളയങ്കാവ് റോഡില്‍ വെച്ചായിരുന്നു കല്ലേറ്.
കല്ലേറില്‍ പ്രതിഷേധിച്ച് ബി.ജെ.പി.പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് പോലീസുമായുണ്ടായ ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
തലക്ക് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിഷ്ണുവിനെ മണ്ഡലം പ്രസിഡന്റ് കെ.എം.ഹരിദാസ്,സംസ്ഥാന സമിതി അംഗം ബാബു പൂക്കാട്ടിരി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: