പാലക്കാട്: സര്‍വശിക്ഷ അഭിയാന് അട്ടപ്പാടിയിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സഹവാസ ക്യാമ്പില്‍ കുട്ടികളുമായി അര മണിക്കൂര്‍ സംവാദിച്ചു. ശേഷമായിരുന്നു പ്രഭാത ഭക്ഷണം. കുട്ടികള്‍ക്ക് അവരുടെ പ്രാദേശിക ഭാഷയില്‍ തന്നെ പഠനസൗകര്യം ഏര്‍പ്പെടുത്തുമെന്നും, അതിനായി അധ്യാപകരെ നിയോഗിക്കുമെന്നും മന്ത്രി സംവാദത്തില്‍ പറഞ്ഞു.
അട്ടപ്പാടി അടക്കമുളള ആദിവാസി മേഖലകളിലെ പോഷകാഹാരകുറവ് മൂലമുളള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുളള പദ്ധതി ആലോചിച്ചു വരികയാണ്. മേഖലയില്‍ മൊബൈല്‍ ചികിത്സാ യൂണിറ്റ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി കുട്ടികള്‍ക്ക് ഉറപ്പ് നല്കി. ഉന്നതനിലവാരത്തിലുളള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കോച്ചിങ് സെന്ററും മേഖല പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുളള നടപടിയും മന്ത്രി വാഗ്ദാനം ചെയ്തു.
കുടിവെളള പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. കുടിവെളളപ്രശ്നം, മെച്ചപ്പെട്ട ചികിത്സാ സൗകര്യം, പ്ലാസ്റ്റിക്ക് വിമുക്തി തുടങ്ങിയ ആവശ്യങ്ങളാണ് കുട്ടികള്‍ മുന്നോട്ട് വെച്ചത്. പരിപാടിയില്‍ എസ്.എസ്.എ പ്രോജക്ട് ഓഫീസര്‍, പി.കൃഷ്ണന് അധ്യക്ഷനായി. പ്രോഗ്രാം ഓഫീസര്‍ സി.മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.
അട്ടപ്പാടിയിലെ വിവിധ സ്കൂളുകളിലെ അഞ്ച്, ആറ്, ഏഴ് ക്ളാസുകളില്‍ പഠിക്കുന്ന 50 വിദ്യാര്‍ഥികളാണ് കാംപില്‍ പങ്കെടുത്തത്. ഇന്ന് രാവിലെ ജില്ലാ കലക്റ്റര്‍ പി.മേരിക്കുട്ടിയുമായും കുട്ടികള്‍ക്ക് സംവദിക്കാന്‍ അവസരമുണ്ടാകും. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയുമായി മുഖാമുഖം പരിപാടിയും നടക്കും. രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് മനസ്സിലാക്കാനാകും. ഉച്ചക്ക് ശേഷം മലമ്പുഴ ഉദ്യാന സന്ദര്‍ശനം ഫാന്റസി പാര്‍ക്ക് സന്ദര്‍ശനവും സഹവാസ കാംപിന്റെ ഭാഗമായി നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: