പാലക്കാട്: അട്ടപ്പള്ളത്ത് രണ്ട് പെണ്‍കുട്ടികളെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കികൊന്ന സംഭവത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാനും അംഗങ്ങളുംജുഡീഷ്യല് അധികാരങ്ങള്‍ ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്തിയതായി ബാലാവകാശ സംരക്ഷണ വേദി അഭിപ്രായപ്പെട്ടു.
ശിശുക്ഷേമ സമിതി മൂത്ത കൂട്ടിയുടെ പീഡനവും കൊലപാതകവും സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാതിരുന്നതിനാലാണ് പോലീസിന് കേസ് ഒതുക്കി തീര്‍ക്കാന്‍ കഴിഞ്ഞത്.
കുട്ടികളുടെ ക്ഷേമവും അവകാശവും സംരക്ഷിക്കാന്‍ ചുമതലയേറ്റവര്‍ കുറ്റകരമായ മൗനം പാലിക്കുന്നത് കടുത്ത അനീതിയാണ്.ചെയര്‍മാനെയും ആരോപണ വിധേയരായ അംഗങ്ങളെയും സസ്പെന്റ് ചെയ്തും മറ്റ് അംഗങ്ങളെ മാറ്റിനിര്‍ത്തിയും ജില്ലാ ശിശു ക്ഷേമ സമിതിയുടെ ഈ കാലയളവില്‍ നടത്തിയ നീതി നിഷേധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് വേദി ആവശ്യപ്പെട്ടു.
കുറ്റവാളികളെ മാത്യകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, സാമൂഹ്യ നീതി വകുപ്പ് മന്ത്രി, അവകാശ സംരക്ഷണ വേദി സംസ്ഥാന കണ്‍വീനര്‍ പുതുശ്ശേരി ശ്രീനിവാസന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ ചെയര്മാന് ഡോ. ഗിരിധരന്, ജില്ലാ കണ്‍വീനര്‍ കെ.വി.കൃഷ്ണകുമാര്‍, വൈസ് ചെയര്മാന് എ.പീറ്റര്‍, വി.നാഗരാജ് , വിളയോടി വേണുഗോപാലന്‍, ഗിരീഷ് കടുന്തിരുത്തി, സന്തോഷ് പൊല്‍പ്പുള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: