മുളങ്കുന്നത്തുകാവ്: മസാലദോശയില്‍ ഇരുമ്പ് കഷണം തൊണ്ടയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് ഇരുമ്പ് കഷണം പുറത്തെടുത്തു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇന്ത്യന്‍ കോഫി ഹൗസിലാണ് സംഭവം. എടമുട്ടം സ്വദേശി അറുമുഖന്റെ മകന് പ്ലസ്ടുവിദ്യാര്ത്ഥിയായി ശ്രീഹരിയുടെ തൊണ്ടയിലാണ് ഇരുമ്പ് കഷണം കുടുങ്ങിയത്.
ശ്വാസതടസ്സം അനുഭവപ്പെട്ട വിദ്യാര്‍ത്ഥിയെ ഉടന്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്കി. ഡോ. സജി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ എന്‍ഡോസ്കോപ്പി പരിശോധന വഴി ഇരുമ്പ് കഷണം പുറത്തെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എസ്ഐ സേതുമാധവന്റെ നേതൃത്വത്തില്‍ പോലീസ് കോഫിഹൗസില്‍ പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: