ചെമ്മാപ്പിള്ളി: സ്ത്രീകളെ സംരക്ഷിക്കുന്നതിന് സര്‍ക്കാരിനു കഴിവില്ലെങ്കില്‍ സ്ത്രീകളെ പീഡനങ്ങളില്‍ നിന്നു രക്ഷപ്പെടുത്തുവാന്‍ മഹിളാ മോര്‍ച്ച രംഗത്തിറങ്ങുമെന്ന് ജില്ലാ പ്രസിഡന്റ് പ്രമീള ടീച്ചര്‍ പ്രസ്താവിച്ചു.
പിണറായി സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പം നില്‍ക്കാതെ പീഡനത്തിനു സഹായിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. വര്‍ദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങള്‍ക്കെതിരെ മഹിളാ മോര്‍ച്ച താന്ന്യം പഞ്ചായത്ത് കമ്മിറ്റി ചെമ്മാപ്പിള്ളിയില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഷീജ ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. ഷീജ ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. റുക്കിയ സുരേന്ദ്രന് ആമുഖ പ്രസംഗം നടത്തി. കെ.ബി.ജയലക്ഷ്മി സ്വാഗതവും, കവിത ഷണ്മുഖന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: