തൃശൂര്‍: തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ സത്വര നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിഎംഎസ് ജില്ലാവൈസ് പ്രസിഡണ്ട് കെ.മോഹന്‍ദാസ് ആവശ്യപ്പെട്ടു. വാണിജ്യ വ്യവസായ മസ്ദൂര്‍ സംഘ് (ബിഎംഎസ്) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1960ലെ പട്ടം താണുപിള്ളയുടെ സര്‍ക്കാര്‍ കൊണ്ടുവന്ന ഷോപ്പ് ആക്ട് കാലഘട്ടത്തിനെ അനുസ്മരിച്ച് പരിഷ്കരിക്കുവാനും ബിവറേജസ് കോര്പ്പറേഷന് വഴി മദ്യത്തിന് സര്‍ക്കാര്‍ അഞ്ച് ശതമാനം സെസ് വഴി സ്വീകരിക്കുന്ന തുക ഉപയോഗിച്ച് തൊഴിലാളികളെ പുനരധിവസിപ്പിക്കണെന്നും പൊതുമേഖല സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ സെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. കെ.വി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.രാമന്, പി.ആനന്ദന്, ബാബു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: