അങ്ങാടിപ്പുറം: ഗ്രാമപഞ്ചായത്തിലെ അങ്ങാടിപ്പുറം, തിരൂര്‍ക്കാട്, പുത്തനങ്ങാടി എന്നീ ഭാഗങ്ങളില്‍ വ്യാപകമായി വയല്‍ നികത്തുന്നു. വരള്‍ച്ച നേരിടുന്നതിനായി വലയില്‍ കുഴിയെടുക്കാന്‍ അനുമതി നേടിയെടുത്തതിന് ശേഷമാണ് വയലുകള്‍ മണ്ണിട്ട് നികത്തുന്നത്.
അങ്ങാടിപ്പുറം വലമ്പൂര്‍ ആലിക്കല്മണ്ണ ക്ഷേത്രത്തിന് സമീപം ഏക്കര്‍കണക്കിന് വലയുകള്‍ ഇതിനോടകം നികത്തി കഴിഞ്ഞു. കൃഷി ഓഫീസര്‍ ഇടപെട്ട് പെരിന്തല്‍മണ്ണ തഹിസില്ദാറിനെ വിവരം അറിയിച്ചെങ്കിലും അദ്ദേഹം നിസംഗത തുടരുകയാണ്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സബ് കലക്ടര്‍ അനധികൃതമായി നികത്തിയ വയലുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അതും പാലിക്കപ്പെട്ടില്ല. പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിന്റെ ഒത്താശയോടെയാണ് ഭൂമാഫിയ വയലുകള്‍ നികത്തുന്നതെന്ന് നാട്ടുകാരും പരിസ്ഥിതി സംഘടനകളും ആരോപിച്ചു.
തിരൂര്‍ക്കാട് വില്ലേജിലാണ് കൂടുതല്‍ വയലുകള്‍ നികത്തുന്നത്. നികത്തിയ വലയില്‍ കെട്ടിടങ്ങളും തെങ്ങ് അടക്കമുള്ള നാണ്യവിളകള്‍ നടുകയുമാണ് ലക്ഷ്യം.
അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ പോലും തയ്യാറാകാത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: