മലപ്പുറം: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തില്‍ നാടെങ്ങും ആഘോഷം.
ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. നരേന്ദ്രമോദി സര്‍ക്കാരിനുള്ള ജനപിന്തുണ വര്ധിച്ചുയെന്നതിന്റെ വ്യക്തമായ തെളിവാണ് അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം. അതിന്റെ ആഹ്ലാദം പങ്കുവെക്കുന്നതിനിടയിലും കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ വ്യാജപ്രചരണങ്ങളോടുള്ള എതിര്‍പ്പും പ്രകടമായിരുന്നു. ദാദ്രി സംഭവത്തിന്റെ പേരില്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചവര്ക്കുള്ള മറുപടിയാണ് ഉത്തര്‍പ്രദേശിലെ ഉജ്ജ്വല വിജയമെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. മണിപ്പൂരിലെ പോലെ കേരളത്തിലും വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നും പ്രവര്‍ത്തകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മലപ്പുറം ടൗണില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രകടനം നടന്നു. വാദ്യഘോഷത്തിന്റെ അകമ്പടിയോടെ ജില്ലാ കമ്മറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരത്തെ വലംവെച്ച് കുന്നുമ്മല്‍ കെഎസ്ആര്‍ടിസി പരിസരത്ത് അവസാനിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എന്‍.ശ്രീപ്രകാശ്, മണ്ഡലം പ്രസിഡന്റ് എ.സേതുമാധവന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വള്ളിക്കുന്ന് മണ്ഡലത്തില്‍ ചേളാരിയില്‍ ആഹ്ലാദപ്രകടനം നടന്നു. പെരിന്തല്‍മണ്ണ, വണ്ടൂര്‍, മഞ്ചേരി, തിരൂര്‍ എന്നിവിടങ്ങളിലും ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
തിരൂരില്‍ നടന്ന പരിപാടിക്ക് ജില്ലാ വൈസ് പ്രസിഡന്റ് കെ.നന്ദകുമാര്‍, മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേരി, സുനില്‍ പരിയാപുരം, ടി.രാജന്, ടി.രതീഷ്, ബാബുരാജ് തെക്കുമുറി, സുരേഷ് വിഷുപ്പാടം എന്നിവര്‍ നേതൃത്വം നല്കി.
മഞ്ചേരി, പൊന്നാനി, തവനൂര്‍, താനൂര്‍, കൊണ്ടോട്ടി, നിലമ്പൂര്‍, വളാഞ്ചേരി, കോട്ടക്കല്‍, കുറ്റിപ്പുറം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടന്നു. ഓരോ കേന്ദ്രത്തിലും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: