അഗളി: സ്ത്രീയെയും കുട്ടിയെയും കാണാതായ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കാമുകിയെ സ്വന്തമാക്കാന്‍ ചെയ്ത അരുംകൊല നാലുവര്‍ഷത്തിനു ശേഷമാണ് തെളിഞ്ഞത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കാലി ചോലക്കാട് സൈദ്ആയിഷ ദമ്പതികളുടെ മകളായ സീനത്ത് (32), മകന് ഷാനിഫ്(5) എന്നവരെയാണ് കാണാതായത്.
2013 ജൂലൈ രണ്ടു മുതല്‍ സ്ത്രിയേയും കുട്ടിയെയും കാണനില്ലെന്ന് പരാതി നല്കിയ കേസില്‍ നാല് വര്‍ഷത്തിന് ശേഷം കൊലപാതകമാണന്ന് തെളിഞ്ഞു. മുക്കാലി ചോലക്കാട് സൈദ് ആയിഷ ദമ്പതികളുടെ മകളായ സീനത്ത് (32) മകന് ഷാനിഫ്(5) എന്നവരെ തമിഴ്നാട്ടിലെ ചിദമ്പരത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ച് ദാരുണമായി കൊലപെടുത്തിയതായ് സീനത്തിന്റെ ഭര്‍ത്താവായ ശങ്കര്‍ എന്ന നൗഷാദ് അഗളി പോലിന്ന് മൊഴി നല്കി.
സിനിമയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയാണ് പ്രതിയായ ശങ്കര്‍ സീനത്തിനെയേയും മകനയും കൊലപെടുത്തിയത്. അഗളി പഞ്ചായത്തിലെ നരസിമുക്കില്‍ സ്വാകാര്യ വ്യക്തിയുടെ കൃഷിയത്തില്‍ പണികള്‍ ചെയ്ത് വന്ന ശങ്കര്‍ സിനത്തുമായ് ഇഷ്ടത്തിലായ് കല്യാണം കഴിക്കുന്നതിനായ് മതം മാറി നൗഷാദ് എന്ന പേര് സ്വീകരിച്ചു.
2007 ലാണ് സീനത്തിനെ കല്യാണം കഴിക്കുന്നത്. അഞ്ച് വര്‍ഷം ഒരുമിച്ച് താമസിച്ചതിന്ന് ശേഷം കൃഷിതോട്ടത്തില്‍ പണിക്ക് വന്ന റാണി എന്ന പുതൂര്‍ പഞ്ചായത്തിലെ ചാവടിയുര് പ്രദേശത്തുള്ള വ്യക്തിയുമായ് പ്രണയത്തിലായത് ഇവരുടെ നിര്‍ദേശപ്രകരാമാണ് സീനത്തിനെയും കുട്ടിയേയും കൊല്ലുന്നതിനുള്ള തിരകഥ തയ്യാറാക്കിയത്.
2013 ജൂണ്‍ മാസം 30 തിയ്യതി തമിഴ്നാട് നാഗപട്ടണം സ്വദേശികൂടിയാ ശങ്കര്‍ കുട്ടിയേയും ഭാര്യയുമായ് ഉല്ലസയാത്രക്ക് പോകുന്നതായ് കാണിച്ച് ചിദംബരത്തേക്ക് യാത്ര തിരിച്ചത്. ഇവിടെ എത്തിയ ശങ്കര്‍ നേരത്തെ കയ്യില്‍ കരുതിവെച്ചിരുന്ന ഉറക്കഗുളികള്‍ കടയില്‍ നിന്ന് വാങ്ങിയചായയില് കലര്‍ത്തി സീനത്തിനും മകനും നല്കി തുടര്‍ന്ന് ടൗണില്‍ നിന്ന് കുറച്ച് മാറി മുന്‍കൂട്ടി കണ്ട് വെച്ചിരുന്ന ആളോഴിഞ്ഞ് സ്ഥലത്തെത്തിച്ചപ്പോഴേക്കും ഭാര്യായിരുന്ന സീനത്ത് കുഴഞ്ഞിരുന്നതായും കുട്ടി മരിച്ചിരുന്നോ എന്നു സംശയമുള്ളതായ് ശങ്കര്‍ പോലിനിനോട് പറഞ്ഞിരുന്നു.
ആളൊഴിഞ്ഞ് സ്ഥലത്തെത്തിച്ച സീനത്തിനേയും കുട്ടിയേയും കഴുത്തറുത്ത് കൊലപെടുത്തുകയാണന്ന് പ്രതി പൊലിസിനോട് പറഞ്ഞു. പോലിസിന്റെ പ്രതികള്‍ കബളിപ്പിക്കുന്നതിന്ന് പലതരത്തിലുള്ള നാടകങ്ങളും നടത്തിയതായ് പോലിസ് പറയുന്നു.
സീനത്തിനെയും മകന് ഷാനിഫിനെയേയും കൊലചെയതതാണന്ന് പോലിസ് മനസിലാക്കിയത് സീനത്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ പരിശോധനകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍. പുതിയ അന്വേഷണ സംഘം ഫോണ്‍ പരിശോധന നടത്തിയതില്‍ ഉപയോഗിക്കുന്നതായ് കണ്ടെത്തി. ഫോണിന്റെ ഉടമയെ വിളിച്ച് വരുത്തി അന്വേഷിച്ചതില്‍ ഫോണ്‍ ശങ്കര്‍ വിറ്റതാണന്ന് അറിഞ്ഞു. ഇതിന്റെ അടിസ്ഥനത്തില്‍ ശങ്കറിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തതില്‍ സീനത്തിന് രണ്ട് ഫോണുകള്‍ ഉണ്ടായിരുന്നതിനാല്‍ ഒന്നുമാത്രമാണ് കൊണ്ട് പോയിട്ടൊള്ളുവെന്ന് പറഞ്ഞു. ഈ ഫോണ്‍ പ്രതിയുടെ കൂട്ടുകാരന് 300 രൂപക്ക് വിറ്റാതാണന്ന് മെഴിനല്‍കിയിരുന്നു.തുടര്‍ന്ന് ശങ്കറിനെ പോലിസ് കൂടുതല്‍ നിരീക്ഷണം നടത്താന്‍ തുടങ്ങിയത്.അഗളി സിഐ പി.എം.സിദ്ദീഖ്,എഎസ്ഐമാരയ അബ്ദുള്‍ നജീബ്,വിജയരാഘവന്,സിപിഒ മാരയരാമദാസ്, കെ.ആര് ജയകുമാര്‍, രഘു,മനീഷ്,പ്രശോഭ്, ബീന,സുന്ദരി എന്നിവര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: