ആലത്തൂര്‍: കാവശ്ശേരി പരയ്ക്കാട്ടുകാവിനു സമീപത്തെ കാട്ടിനു തീപിടിച്ചു.നാട്ടുകാരുടെ സമയോചിത ഇടപെടല്‍ വന്‍ അപകടം ഒഴിവാക്കി.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് തീപ്പിടുത്തമുണ്ടായത്.കാറ്റില്‍ തീ ആളി പടര്‍ന്നതോടെ സമീപത്തെ വീട്ടുകാര്‍ ഭീതിയിലായി.ഈ സമയം പ്രദേശത്ത് വൈദ്യുതിയും ഇല്ലാതിരുന്നതോടെ വെള്ളം നനയ്ക്കാനും കഴിഞ്ഞില്ല. അഗ്നിശമനസേന എത്തുമ്പോഴേക്കും വക്കീല്‍പ്പടി, ചുണ്ടക്കാട്,മൂപ്പ്പറമ്പ് എന്നിവിടങ്ങളില്‍ നിന്ന്സംഭവസ്ഥലത്തെത്തിയ അമ്പതോളം യുവാക്കള്‍ തീവീടുകളിലേക്കും ഉള്‍ക്കാട്ടിലേക്ക് പടരുന്നതും അണച്ചു.
പരയ്ക്കാട്ടുകാവ് ക്ഷേത്രത്തിനു ചുറ്റുമുള്ള ജൈവസമ്പന്നമായ വനമാണ് യുവാക്കളുടെ ഇടപെടല്‍ മൂലം നാശത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ആലത്തൂര്‍ വാഴക്കോട് സംസ്ഥാന പാതയുടെ അരികിലെ മാലിന്യത്തില്‍ നിന്ന് പടര്‍ന്ന തീ കാട്ടിലെ പുല്‍ക്കാടുകളില്‍ പിടിച്ചതോടെ ആളിപ്പടരുകയായിരുന്നു.
ആലത്തൂര്‍ അഗ്നിശമന സേനയിലെ ലീഡിങ്ങ് ഫയര്മാന് ഇന്‍ ചാര്‍ജ് എ.യൂസഫ്, ഫയര്മാന്മാരായ എന്‍.രജിന്, പി.പ്രവീണ്‍, പി.ഗുരുവായൂരപ്പന്, കെ.ഗിരീഷ് കുമാര്‍, ആര്.ദിലീപ്, ഡ്രൈവര്‍ പി.ഐ. ഷമീര്‍ എന്നിവര്‍ തീയണക്കാന്‍ നേതൃത്വം നല്കി.ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. പരയ്ക്കാട്ടു കാവിനു സമീപം കാടിനു തീ പിടിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: