പാലക്കാട്: ജില്ലയില്‍ സൂര്യതാപം കഠിനമായതോടെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തി സമയം രാവിലെ എട്ടുമുതല്‍ ഉച്ചക്ക് 12 വരെയായും വൈകുന്നേരം മൂന്നുമുതല്‍ ആറുവരെയുമായി പുനക്രമീകരിച്ചു. ജോലി സമയത്തില്‍ വരുന്ന കുറവ് ജോലിയുടെ അളവിനെ ബാധിക്കാന്‍ പാടില്ലെന്നും വേതനത്തില്‍ മാറ്റങ്ങളുണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: