കൂറ്റനാട്:അഷ്ടാംഗം ആയുര്വേദചികിത്സാപീഠത്തില് സമഗ്ര ആയുര്‍വേദ ബാല്യകാല സ്വാസ്ഥ്യ സംരക്ഷണ പദ്ധതി ‘സുവര്‍ണ ബിന്ദു’ ആരംഭിച്ചു. തൃശ്ശൂര്‍ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷീല കാറളം ഉദ്ഘാടനംചെയ്തു.
ബാലചികിത്സ, രസ ശാസ്ത്രഭൈഷജ്യ വിഭാഗങ്ങള്‍ ചേര്‍ന്ന് രൂപകല്പനചെയ്തതാണ് സുവര്‍ണ ബിന്ദു. വിദ്യാപീഠം പ്രിന്‍സിപ്പല്‍ പ്രൊഫ.എം. പ്രസാദ് അധ്യക്ഷനായി. ബാലചികിത്സാവിഭാഗം മേധാവി അരുണ്‍ ബി.വാര്യര്‍, അഷ്ടാംഗം എജുക്കേഷണല്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കാണിപ്പയ്യൂര്‍ നാരായണന് നമ്പൂതിരിപ്പാട്, അഷ്ടാംഗം സെക്രട്ടറി ഉണ്ണി മങ്ങാട്ട്, ഭൈഷജ്യവിഭാഗം മേധാവി സജിത് കുമാര്‍, സ്റ്റാഫ് സെക്രട്ടറി അഖിലേഷ്, മഞ്ജു എന്നിവര്‍ സംസാരിച്ചു. അറുപത്തിയഞ്ചില്പ്പരം കുട്ടികള്‍ക്ക് ആദ്യഡോസ് സുവര്ണബിന്ദു നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: