പാലക്കാട്: വേനലവധി തിരക്ക് കണക്കിലെടുത്ത് ഏപ്രില്‍ രണ്ടുമുതല്‍ പൊള്ളാച്ചി പാതയിലൂടെ പൂനെ-തിരുനെല്‍വേലി ട്രെയിന്‍ പ്രതിവാര സര്‍വീസ് നടത്തും.
യാത്രയ്ക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു.ജൂണ്‍ നാലുവരെ എല്ലാ ഞായറാഴ്ചയും വൈകിട്ട് 4.15ന് പൂനെയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനാണ് തിരുനെല്വേലിയിലെത്തുക. തിരിച്ച് ചൊവ്വാഴ്ച രാവിലെ 7.20ന് പുറപ്പെടുന്ന ട്രെയിന്‍ ബുധനാഴ്ചരാത്രി 8.40ന് പൂനെയിലെത്തും.
തിരുനെല്‍വേലിയില്‍ നിന്നുള്ള ട്രെയിന്‍ ചൊവ്വാഴ്ചകളില്‍ ഉച്ചകഴിഞ്ഞു രണ്ടിന് പൊള്ളാച്ചിയിലെത്തും.മൂന്നേകാലിന് പാലക്കാട് ജംഗഷനിലെത്തും.
അരമണിക്കൂറിനുശേഷം തുടര്‍ യാത്ര ആരംഭിക്കുന്ന ട്രെയിന്‍ രാത്രി 10.45ന് മംഗളൂരുവിലെത്തും.കോവില്‍പട്ടി, സാത്തൂര്‍,വിരുദനഗര്‍, മധുര, ഡിണ്ടിക്കല്‍,പഴനി,ഉദുമല്‍പേട്ട, പൊള്ളാച്ചി, പാലക്കാട് ജംക്ഷന്,ഷൊര്‍ണൂര്‍,തിരൂര്‍,കോഴിക്കോട്,തലശേരി,കണ്ണൂര്‍,കാസര്‍കോട്,മംഗളൂരു ജംക്ഷന്, സൂറത്കല്‍,മുല്‍കി, ഉഡുപ്പി, കുന്ദാപുരം,മൂകാംബിക റോഡ് തുടങ്ങിയവയാണ് സ്റ്റോപ്പുകള്‍.
പൂനെയില്‍ നിന്ന് എറണാകുളത്തേയ്ക്കുള്ള പ്രതിവാര ട്രെയിന്‍ ഏപ്രില്‍ ആറുമുതല്‍ ജൂണ്‍ എട്ടുവരെ വ്യാഴാഴ്ചകളില്‍ വൈകിട്ട് നാലിന് പൂനെയില്‍ നിന്ന് യാത്രതിരിച്ച് പിറ്റേന്ന്രാത്രി 8.15ന് എറണാകുളത്തെത്തും.
വെള്ളിയാഴ്ച 11.30ന് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച പുലര്‍ച്ചെ 2.15 പൂനെയിലെത്തും. ആലുവ, തൃശൂര്‍ എന്നിവയ്ക്കു പുറമെ പൂനെ തിരുനെല്‍വേലി ട്രെയിന്‍ അനുവദിച്ച മുഴുവന്‍ സ്റ്റോപ്പുകളിലും ഈ ട്രെയിനും നിര്‍ത്തും.
രണ്ടുട്രെയിനുകളിലെയും മുഴുവന്‍ കംപാര്‍ട്ടുമെന്റുകളും എസിയാണെന്നതാണ് മറ്റൊരു പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: