കഞ്ചിക്കോട്: സംസ്ഥാനത്ത് ഈറ്റ തൊഴിലാളികളെ സഹായിക്കാന്‍ ബാംബൂ കോര്പ്പറേഷന് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ടെങ്കിലും തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല.
കഠിനാധ്വാനം കൂടുതലുള്ള ജോലി ആയിട്ടു കൂടി മെച്ചപ്പെട്ട കൂലി ലഭിക്കാത്തതുമൂലം പലരും ഉപജീവനത്തിനായി മറ്റ് മേഖലകള്‍ തേടിപ്പോകുന്ന അവസ്ഥയാണ്.
ജില്ലയില്‍ നിരവധി പേര് നാല്പത് വര്‍ഷമായി കുട്ടനിര്‍മ്മാണ രംഗത്തുള്ളവരാണ്. യാതൊരുവിധ സഹായവും സര്‍ക്കാര്‍ തലത്തില്‍ ഇവര്‍ക്ക് ലഭിക്കുന്നില്ല.മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ ഇവരെ തഴയുകയായിരുന്നു. സര്‍ക്കാരില്‍ നിന്ന് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിച്ചില്ലെന്നതാണ് സത്യം.
ഈറ്റ വെട്ടിയുണക്കി കീറി കുട്ടയും വട്ടിയുമൊക്കെ നെയ്യുന്ന ഇവര്‍ക്ക് മിക്കപ്പോഴും കൃത്യമായ വേതനം പോലും ലഭിക്കാറില്ല.അറുന്നൂറ് രൂപ വിപണവിലയുള്ള ഒരു കുട്ടക്ക് നൂറ്റിപത്ത് രൂപ മുതല്‍ ഇരുനൂറ്രൂപ വരെയാണ് ഇവര്‍ക്ക് ലഭിക്കുന്നത്.
ജീവിതത്തിന്റെരണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഇവര്‍ ഇന്ന്തീര്ത്തും അവഗണന നേരിടുകയാണ്.ഇടനിലക്കാരുടെ ചൂഷണവുമുണ്ട്.
പരമ്പരാഗത തൊഴില്‍ മേഖലകളെ സംരക്ഷിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ തലത്തില്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടെങ്കിലും അവയൊന്നും തന്നെ പ്രാബല്യത്തില്‍ വരുത്തുന്നില്ല.
അധ്വാനത്തിന്റെ ലാഭം മുഴുവന്‍ ഇടനിലക്കാര്‍ കൊണ്ടുപോകുമ്പോഴും മങ്ങാത്ത പ്രതീക്ഷയുമായി കാത്തിരിക്കുകയാണ് ഈറ്റയില്‍ കൊട്ടയും വട്ടിയും നെയ്ത് ജീവിതത്തിന്റെ ഊടും പാവും നെയ്യുന്നവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: