ഇരിങ്ങാലക്കുട: നഗരസഭയുടെ അധീനതയില്‍ ഉള്ള പുതംകുളം ഷോപ്പിംഗ് കോംപ്ലക്സിന്റെ പാര്‍ക്കിംഗ് സ്ഥലത്തു കോണ്‍ക്രീറ്റ് ടൈല്‍ വിരിക്കുന്നതില്‍ വീണ്ടും അഴിമതി നടക്കുന്നതായി പരാതി. കഴിഞ്ഞ തവണ ഇവിടം പൂര്‍ണമായി ടാര്‍ ചെയ്തിരുന്നെങ്കിലും, ഒരു പൊതുപരിപാടിക്കായി വേദി കെട്ടിയപ്പോള്‍ ഇവിടെ താഴ്ന്നു പോകുകയായിരുന്നു. മെറ്റല്‍ ഇടാതെ കല്ലുംമണ്ണും നിരത്തി അതിന്റെ മേല്‍ ടാര്‍ ചെയ്യുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിര്‍മ്മാണത്തിലെ അഴിമതിയും നിലവാരതകര്‍ച്ചയുമാണ് ഇതിനു കാരണം എന്ന് അന്നേ ആരോപണം ഉണ്ടായിരുന്നു. ഇതേ കോണ്ട്രാക്ടര് തന്നെയാണ് ഇപ്പോള്‍ ഇവിടെ കോണ്‍ക്രീറ്റ് ടൈല്‍ വിരിക്കുന്നത്. ബേബിമെറ്റല്നു പകരം മണ്ണ് നിറച്ചാണ് നിര്‍മാണം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: