പാലക്കാട്: പാലാന ആശുപത്രിയിലെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കുക, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.
ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ഭരണപക്ഷവും കോണ്‍ഗ്രസും സ്ത്രീപീഡകരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ ആരോപിച്ചു.വാളയാറില്‍ രണ്ടുപെണ്‍കുട്ടികള്‍ ലൈംഗികചൂഷണത്തിനിരയായി മരിച്ച സംഭവത്തില്‍ ഉള്‍പ്പെടെ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ച അതീവ ഗൗരവകരമാണ്. പോലീസ് സ്ത്രീപീഡകരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇരയെ വേട്ടയാടുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹോസ്പിറ്റല്‍ ഡയറക്ടറായ ഒരു ഫാദറുടെയും, ഡ്രൈവറുടെയും പേരില്‍ ആരോപണം ഉണ്ടായിട്ടും പോലീസ് അന്വേഷണം തുടങ്ങിയിട്ടില്ല. കഞ്ചിക്കോട് നടന്ന നിരവധി ലൈംഗിക കൊലപാതകങ്ങളിലെ പ്രതികളെ സംരക്ഷിക്കാം സിപിഎം, കോണ്‍ഗ്രസ് ഉന്നത നേതാക്കന്മാര് നടത്തുന്ന ശ്രമങ്ങള്‍ പാലാനആശുപത്രിയിലെ ആത്മഹത്യക്ക് ഉത്തരവാദികളായവരെ രക്ഷിക്കുന്നതിനും പിന്നിലുണ്ടാകുമെന്നു ബിജെപി സംശയിക്കുന്നതായി കൃഷ്ണകുമാര്‍ പറഞ്ഞു. പോലീസ് കേസെടുത്ത് കുറ്റക്കാരെ അറസ്റ്റുചെയ്യാനും കുറ്റാരോപിതനായ ഡയറക്ടറേ ഒഴിവാക്കാന്‍ ആശുപത്രിഅധികൃതര്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ ശക്തമായ തുടര്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് ആര്.രമേഷ്, അധ്യക്ഷത വഹിച്ചു. മധ്യമേഖലാ ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍, ജില്ല ട്രഷറര്‍ പി.സ്മിതേഷ്, ഒബിസി മോര്‍ച്ച ജില്ലാപ്രസിഡണ്ട് എ.കെ.ഓമനക്കുട്ടന്, എസ് സി മോര്‍ച്ച ജില്ല ജന:സെക്രട്ടറി എന്‍.ശാന്തകുമാരന്‍, കൗണ്‍സിലര്‍ സി.മണികണ്ഠന്, യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് അനീഷ് മുരുകന്, മണ്ഡലം ജന:സെക്രട്ടറി രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മണ്ഡലം ഭാരവാഹികളായ എം.സുനില്‍, പി.ശരവണന്, എം.മണികണ്ഠന്, എസ്.അനു, എ.ദിനേശ്, കണ്ണാടി സംഗീത്, കോഴിപറമ്പ് കണ്ണന്, സുരേഷ് തിരുനെല്ലായ് എന്നിവര്‍ നേതൃത്വം നല്കി.
സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമണങ്ങളില്‍ ബാലഗോകുലം ആശങ്ക പ്രപകടിപ്പിച്ചു. കുട്ടികള്‍ക്ക് എതിരായ പീഡനങ്ങളം അക്രമങ്ങളും തടയുന്നതിന് ദേശീയ ബാലാവകാശ കമ്മീഷന് അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന പ്രസി. കെ.പി ബാബുരാജ് പറഞ്ഞു.
കുട്ടികളുടെ സംരക്ഷണകേന്ദ്രങ്ങളും അവിടുത്തെ ഉദ്യോഗസ്ഥരും വരെ കുട്ടികളെ ദുരുപയോഗം ചെയ്യുന്നു. സംസ്ഥാനത്ത് ഒട്ടാകെ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം വര്‍ദ്ധിച്ചതായി ചൂണ്ടിക്കാട്ടി, കഴിഞ്ഞ ആറ് മാസത്തിനിടെ് ഇത്തരത്തില്‍ 630 കേസുകളാണ് എടുത്തത്. വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും ധാര്‍മികത നിലനിര്‍ത്തിയാല്‍ മാത്രമെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകു എന്ന് അദ്ദേഹം പറഞ്ഞു.
കഞ്ചിക്കോട് അട്ടപ്പള്ളത്തെ സഹോദരിമാരുടെ മരണവീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആര്.എസ്.എസ്. വിഭാഗ്സംഘചാലക് വി.കെ.സോമസുന്ദരന്‍, ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ വി.പി.വേണുഗോപാലമേനോന്, മേഖല സെക്ര.എ.പി.കൃഷ്ണകുമാര്‍, ജില്ലാ സെക്ര.യു.ബാലസുബ്രഹ്മണ്യന്, സി.ഗോപാലകൃഷ്ണന്, രതീഷ്, മനോജ്, സതീഷ് എന്നിവരും ഉണ്ടായിരുന്നു.
വാളയാര്‍ പെണ്‍കുട്ടി മരിച്ച സംഭവം പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ് സഹോദരിമാര്‍ മരിച്ച സംഭവത്തിലെ പ്രതികളെല്ലാവരും സിപിഎം പ്രവര്‍ത്തകരാണ്. നിരവധി ക്രിമിനല്‍ ക്കേസുകളില്‍ പ്രതികളായിട്ടുളള ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് പാലക്കാട് എം.പി.എം.ബി.രാജേഷും, ഭാര്യാ സഹോദരനും ഡിവൈഎഫ്ഐ നേതാവുമായ നിതിന്‍ കണിച്ചേരിയും ചേര്‍ന്ന് എടുത്തിട്ടുളളത്.പെണ്‍ക്കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. ഈ വിഷയത്തിലുള്‍പ്പെടെ ശക്തമായി പ്രതിഷേധം ഉയര്‍ന്നുവരണമെന്നും നിധീഷ് ആവശ്യപ്പെട്ടു.
മുന്‍ സംസ്ഥാന സെക്രട്ടറി എ. പ്രസാദ് ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ കെ.വി.വരുണ്‍ പ്രസാദ്, ശരത് ശിവന്, ജില്ലാ നേതാക്കളായ ഷാജി, ശ്രീജിത്ത് തുടങ്ങിയവര്‍ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: