ഒറ്റപ്പാലം: ഇന്ന് ചിനക്കത്തൂരില്‍ പൂരം പുലരുന്നത് തട്ടകദേശങ്ങളില്‍ പൂതന്‍,തിറകളിയുടെ പ്രജണ്ട താളത്തോടെയാണ്.
പുലര്‍ച്ചെ ആറ്മണിയോടെ പൂതന്‍, തിറ അനുഷ്ടാനകലാരൂപങ്ങള് ചിനക്കത്തൂരിലേക്കു നീങ്ങും.ക്ഷേത്രമുറ്റത്ത് പൂതന്‍,തിറ കളി അരങ്ങേറും. താഴെ കാവില്‍ താലപ്പൊലി ആറാട്ടു കഴിഞ്ഞ്കൊടിക്കൂറ താഴ്ത്തും. അതോടൊപ്പം കാവ് തീണ്ടല് നടക്കും.
മേലേ കാവിലാണു ചരിത്രപ്രസിദ്ധമായ ചിനക്കത്തൂര്‍ പൂരം ആഘോഷിക്കുന്നത്. രാവിലെ 6.30നുആറാട്ടു മേളത്തിനു മിഴിവേകി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ പഞ്ചാരിമേളം അരങ്ങേറും.കുതിര കോലങ്ങളാണ് ആദ്യം ചിനക്കത്തൂരിലേക്ക് കുതിക്കുക. വിവിധ ദേശങ്ങളില്‍ നിന്നും 16 കുതിര കോലങ്ങളാണു ചിനക്കത്തൂരിലേക്ക് എത്തും. അതോടൊപ്പം ഏഴ് ദേശങ്ങളില്‍ നിന്നും ആനപൂരങ്ങളും പുറപ്പെടും.
16 കുതിരകോലങ്ങളില് പടിഞ്ഞാറന്‍ ചേരിയില്‍ സാമൂതിരിയും,കിഴക്കന്‍ ചേരിയില്‍ ഏറാള്പാടുമാണു കുതിര കളിക്കു നേതൃത്വം നല്‍കുന്നത്. രണ്ടുമണിയോടെ തുടങ്ങുന്ന കുതിരക്കളി ചിനക്കത്തൂരിലെത്തുന്ന പൂരപ്രേമികള്‍ക്കു ആവേശമാകും. കുതിരകളിക്കു ശേഷം തേര്,തട്ടിന് മേല്കൂത്ത്,തിരുമുറ്റത്ത് കളി തുടങ്ങും.തുടര്‍ന്നാണു പാലപ്പുറം തെരുവിലെ തേര്.
തട്ടകത്തിലെ വിവിധഭാഗങ്ങളില്‍ നിന്ന് സ്പെഷ്യല്‍ പൂരങ്ങള്‍ ആരംഭിക്കും. വൈകിട്ട് അഞ്ച് മണിയോടെ ആനപ്പൂരം തുടങ്ങും.പടിഞ്ഞാറന്‍ ചേരിയില്‍ െതച്ചിക്കോട്ട്കാവ് രാമചന്ദ്രന്,ചെര്‍പ്പുളശ്ശേരി രാജശേഖരന്,പുതുപ്പള്ളി കേശവന്, എറണാകുളം ശിവകുമാര്‍, പാറമേല്‍കാവ് ശ്രീ പത്മനാഭന് തുടങ്ങിയ ഗജവീരന്മാരും കിഴക്കന്‍ചേരിയില്‍ കുട്ടന്‍കുളങ്ങര അര്ജ്ജുനന്,മംഗലാംകുന്ന് അയ്യപ്പന്, ചെര്‍പ്പുളശ്ശേരി അയ്യപ്പന് തുടങ്ങി 25 കരിവീരന്മമാര് അണിനിരക്കും. ഇരു ചേരികളിലും പ്രഗത്ഭര്‍ അണിനിരക്കുന്ന പാണ്ടിമേളവും അരങ്ങു തകര്‍ക്കും. വൈകിട്ട് ഏഴ്മണിയോടെ ആനപ്പൂരം സമാപിച്ച ശേഷം കരിമരുന്നിനു തിരി കൊളുത്തും. ഞയറാഴ്ച രാവിലെകുതിര കളിയും ആനപ്പൂരത്തോടെ പൂരാഘോഷത്തിനു സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: