്മുതലമട: ചുള്ളിയാര്‍ഡാം ഫിഷറീസ് കോളനിയിലെ ആദിവാസികള്‍ ഉള്‍പ്പടെയുള്ള നിരവധി കുടുംബങ്ങള്‍ ഡാമില്‍ നിന്നും വെള്ളമെടുക്കുന്നതിന് വിലക്ക്. സുരക്ഷാകാരണങ്ങള്‍ പറഞ്ഞാണ് അനുമതി നിഷേധിച്ചത്.
അധികൃതരുടെ ഇത്തരം നിലപാടില്‍ പ്രതിഷേധിച്ച് ബിഡിജെഎസ് മുതലമട പഞ്ചായത്ത് കമ്മിറ്റി അസി.എന്‍ജിനിയറുടെ ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.അനുരാഗ് ഉദ്ഘാടനെ ചെയ്തു.
കോളനി നിവാസികള്‍ വേനല്‍കാലത്ത് ഡാമില്‍ കുഴിക്കുത്തിയാണ് വെള്ളമെടുക്കുന്നത.് എന്നാല്‍ സുരക്ഷയുടെ പേരില്‍ കമ്പിവേലി കെട്ടിയതോടെ കുടുംബങ്ങള്‍ക്ക് കുടിവെള്ളമില്ലാത്ത സ്ഥിതിയായി.
ഒരു കുടം വെള്ളത്തിന് മൂന്നുകിലോമീറ്റര്‍ നടക്കേണ്ട സ്ഥിതിയാണ് നിലവില്‍. അതിനാല്‍ ഇവര്‍ക്ക് വെള്ള സൗകര്യത്തിന് മറ്റൊരു ഗേറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.
പി.ഗിരിദാസ് അധ്യക്ഷത വഹിച്ചു.ആര്.അരവിന്ദാക്ഷന്,എസ്.ദിവാകരന്,പവിത്രന് പാലക്കോട്, എം.പ്രസാദ്, ജി.അനില്‍,വി.സതീഷ്, ശ്യാമപ്രസാദ്,ഗംഗാധരന്, വി.കൃഷ്ണന്,കെ.വൈശാഖ് എന്നിവര്‍സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: