മലമ്പുഴ:ഫണ്ട് ലഭിക്കാത്തതിനെ തുടര്ന്ന്മലമ്പുഴയിലെ ജില്ലാ ജയില്‍ നിര്‍മാണം അനിശ്ചിതത്വത്തില്‍. നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ട സമയവും കഴിഞ്ഞു.
ജയില്‍ എപ്പോള്‍ മാറ്റുമെന്ന് പറയാന്‍ പോലുമാവാത്ത അവസ്ഥയിലാണ് ചുമതലക്കാര്‍.നിലവില്‍ പാലക്കാട് കോട്ടയ്ക്കകത്താണ് സബ് ജയില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് സര്‍ക്കാര്‍ഓഫീസുകളും കോട്ടയ്ക്കുള്ളിലുള്ളതിനാല് സ്ഥലപരിമിതിയും സുരക്ഷാപ്രശ്നവുമുണ്ട്.
ആകെയുള്ള 24 സെല്ലുകളില്‍ എപ്പോഴും 140ഓളം തടവുകാരുണ്ടാവും. നാല് സ്ത്രീകള്‍ക്കും 32പുരുഷന്മാര്ക്കും താമസസൗകര്യമുള്ളിടത്താണ് ഇത്രയും പേര് ഞെരുങ്ങിക്കഴിയുന്നത്.അടുക്കളപോലും ജയിലിനുപുറത്താണ്. ഇത്തടവുകാരെ നിരീക്ഷിക്കുന്നതിനുള്ള ജയില്‍ ജീവനക്കാരുടെ ഉത്തരവാദിത്തവും കൂട്ടുന്നു.
ഈ സാഹചര്യങ്ങള്‍ കാരണമാണ് കൂടുതല്‍ വിസ്തൃതമായ സ്ഥലത്ത് ജില്ലാ ജയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. മലമ്പുഴ മന്തക്കാട് ജലസേചനവകുപ്പിന്റെ പത്തേക്കര്‍ സ്ഥലത്താണ് പുതിയ ജയില്സമുച്ചയംപണിയുന്നത്.
2015 മാര്‍ച്ചില്‍ നിര്‍മാണം തുടങ്ങി.എട്ടേക്കറില്‍ ജയിലും രണ്ടേക്കറില്‍ ജീവനക്കാര്‍ക്കുള്ള താമസവുമാണ് വിഭാവനം ചെയ്തത്.
11.52 കോടി രൂപ എസ്റ്റിമേറ്റില്‍ ആദ്യഘട്ടപണികള്‍ പൂര്‍ത്തിയായി.അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്,ചുറ്റുമതില്‍,റിങ്റോഡ്,തടവുകാരെ പാര്‍പ്പിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നില എന്നിവയൊക്കെ ഏതാണ്ട് പൂര്‍ത്തിയായി.കവാടമടക്കമുള്ള പണികള്‍ ഇപ്പോഴും നടക്കുന്നുമുണ്ട്.
രണ്ടാംഘട്ടനിര്‍മാണം ജനുവരിക്കകംപൂര്ത്തിയാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ പ്രതീക്ഷിച്ച രണ്ടാംഗഡു ഫണ്ട് ഇനിയും ലഭിച്ചിട്ടില്ല.3.7 കോടി രൂപയുടെ ഫണ്ട് നല്കാന് സര്‍ക്കാര്‍ ഉത്തരവായാലേ ജയിലിന്റെ പണിസമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ എന്ന് ചുമതലയുള്ളവര്‍ പറയുന്നു.
എത്ര മാസം കാത്തിരിക്കേണ്ടുവരുമെന്ന് അധികൃതര്‍ക്കും ഉറപ്പില്ല.ഫണ്ട് കൃത്യമായി ലഭിച്ചിരുന്നുവെങ്കില്‍ ഇതിനോടകം ജയില്‍ പുതിയ സ്ഥലത്ത് പ്രവര്‍ത്തനം തുടങ്ങുമായിരുന്നു.സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് ഇതിനു കാരണം.
ജയില്‍ സ്ഥാപിക്കാന്‍ മറ്റുപലയിടത്തും സ്ഥലംപരിഗണിച്ചിരുന്നെങ്കിലും പരിസരവാസികളുടെ എതിര്‍പ്പുമൂലം ഒന്നുംനടപ്പായില്ല.ഒടുവിലാണ് മലമ്പുഴയില്‍ സ്ഥലം കണ്ടെത്തിയത്. ഇവിടെയും പ്രതിഷേധവുമായി ചിലര്‍ വന്നെങ്കിലും പിന്നീട് പിന്മാറിയതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: