തൃശ്ശൂര്‍: ഇന്ത്യന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ പകരക്കാരനില്ലാത്ത കുലപതി ടിഎന്‍എ പെരുമാള്‍ അനുസ്മരണവും സൗജന്യ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി സെമിനാറും സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടന്നു.
ലൈറ്റ് മാജിക്ക് ഫോട്ടോഗ്രഫി സ്കൂളിന്റേയും ഫോട്ടോമ്യൂസിന്റേയും സഹകരണത്തോടെ എല്‍എം ഫോട്ടോ ക്ലബ്ബ് ആണ് പരിപാടി സംഘടിപ്പിച്ചത്. എഴുത്തുകാരനും നിരൂപകനും ദേശീയ അവാര്‍ഡ് ജേതാവുമായ ഐ ഷണ്മുഖദാസ് ഉദ്ഘാടനം ചെയ്തു. പ്രമുഖ ഫോട്ടോഗ്രാഫി സാങ്കേതിക വിദ്ധനും കേരള ഫോട്ടോഗ്രാഫി എജ്യുക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടറുമായ നന്ദകുമാര്‍ മൂടാടി അദ്ധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് നടന്ന സെമിനാറില്‍ ഫോട്ടോമ്യൂസ് ഡിയറക്ടര്‍ ഉണ്ണി എസ് പുളിക്കല്‍, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ എന്‍ എ നസീര്‍, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ പ്രവീണ്‍ പി മോഹന്‍ദാസ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: