തൃശൂര്‍: ജില്ലാപഞ്ചായത്ത് യോഗത്തില്‍ പ്രതിപക്ഷ ബഹളവും കയ്യാങ്കളിയും ഏറെ നേരത്തെ വാഗ്വാദങ്ങള്ക്കുശേഷം പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു.
വാര്‍ഷിക പദ്ധതി അവലോകനവും വിവിധ സ്ഥിരം സമിതി തീരുമാനങ്ങളിന്മേലുള്ള അംഗീകാരവും മുഖ്യ അജണ്ടകളാക്കി വെള്ളിയാഴ്ച ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗമാണ് പ്രതിപക്ഷ ബഹളത്താല്‍ നാടകീയ രംഗങ്ങള്‍ക്ക് വേദിയായത്. യോഗനടപടികള്‍ ആരംഭിക്കും മുമ്പേ പ്രതിപക്ഷനേതാവ് ഇ.വേണുഗോപാലമേനോന് പ്രതിഷേധവുമായി രംഗത്തെത്തി.
പ്രമേയവും ചോദ്യോത്തരവും ഒഴിവാക്കിയുള്ള അസാധാരണ യോഗ നടപടികളാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പ്രതിഷേധമറിയിച്ചത്. അജണ്ടയില്‍ ഇല്ലാത്ത കാര്യത്തെക്കുറിച്ച് പറഞ്ഞ് യോഗം ബഹിഷ്കരിച്ച യുഡിഎഫ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രസിഡന്റ് ഷീല വിജയകുമാര്‍ പറഞ്ഞു.
സംസ്ഥാനത്തെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ജില്ലാ പഞ്ചായത്ത് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ഇത് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോളഅ# നടക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: