പൂക്കോട്ടുംപാടം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് ടാപ്പിംങ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പാട്ടക്കരിമ്പ് കുരിശ്കുന്നേല് സജി(40), കല്‍ച്ചിറ തേക്കിന്തൊടിക കുട്ടന്(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ നാലിന് ടാപ്പിംങിനായി ഇരുവരും ബൈക്കില്‍ പോകുന്ന വഴി മൈലംപാറയില്‍ വെച്ചാണ് പന്നി ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതമായി പരിക്കേറ്റ് റോഡില്‍ കിടന്ന ഇരുവരെയും എടക്കരയില്‍ നിന്നും വരികയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ കവളമുക്കട്ട സ്വദേശി നൗഫലാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സജിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടന്റെ കാലിന്റെ എല്ലുകള്‍ക്ക് പൊട്ടലുണ്ട്.
മലയോരമേഖലയില്‍ വന്യമൃഗശല്യം അതിരൂക്ഷമാകുമ്പോഴും വനംവകുപ്പ് നിസംഗത തുടരുകയാണ്. കൊടുംവേനലില്‍ ദാഹജലം തേടി മൃഗങ്ങള്‍ നാട്ടിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്നു, എന്നാല്‍ മതിയായ സംവിധാനങ്ങളില്ലാതെ ഒന്നും ചെയ്യാനാകില്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ മലയോര കര്‍ഷകരെ അവഗണിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: