ആലത്തൂര്‍ : അത്തിപൊറ്റ ചിറക്കോട് ഭാഗങ്ങളിലെ 1500ഓളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കാരമലയെ മണിമല പദ്ധതിയുമായി ബന്ധിപ്പിക്കണമെന്ന് ബിഎംഎസ് മേഖല കമ്മ്ിറ്റി ആവശ്യപ്പെട്ടു.
കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിഎംഎസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും മുന്നറിയിപ്പു നല്കി. ബിഎംഎസ് തരൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശശിചേരിക്കല് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എ.രാമചന്ദ്രന്, രജിത, ദാസന് ചിറക്കോട്, ശശിധരന് അമ്പലക്കോട്, ജയപ്രകാശ് തോട്ടുമ്പള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: