പാലക്കാട് : ആര്‍ട്ട് ഓഫ് ലിവിങ്ങ് അന്താരാഷ്ട്രപരിശീലകന് സജി യൂസഫ് നിസാന്റെ ഭഗവദ് ഗീത ജ്ഞാന സദസിനു തിരി തെളിഞ്ഞു. പാലക്കാട് ടൗണ്‍ ഹാള്‍ അനക്സില്‍ മുനി.ചെയര്‍പഴ്സണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ആര്‍ട്ട് ഓഫ് ലിവിങ്ങ് ഹോണററി സെക്രട്ടറി സുന്ദര്കുമാറിന്റെ അധ്യക്ഷതയില്‍ സീനിയര്‍ ടീച്ചര്‍ വിശ്വധര്‍, ടീച്ചര്‍ കോഓഡിനേറ്റര്‍ എ.വി.രാമചന്ദ്രന്, ഏ.ഓ.എല്‍ ഉപദേഷ്ടാവ് രാമചന്ദ്രന് , അഡ്വ.ശാന്താദേവി ,രാമഭദ്രന്, മുരളി ,പ്രോഗ്രാം കോ ഓഡിനേറ്റര്‍ വസന്തകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
12 വരെ 4 ദിവസങ്ങളിലായി വൈകിട്ട് 6.30 നാണ് ജ്ഞാന സദസ്. മനുഷ്യമനസിലെ ഗുണാത്മക ചിന്തയാണ് വിജയത്തിന്റെ പ്രധാന ഘടകമെന്ന് ഗീതാ പ്രഭാഷണത്തില്‍ സജി യൂസഫ് നിസാന്‍. മഹാഭാരത യുദ്ധത്തില്‍ അര്‍ജുനന്റെ വിജയകാരണം ഗുണാത്മക ചിന്തയുടെ ഉറവിടമായ ശ്രീകൃഷ്ണന്റെ സാരഥ്യമാണ്. എന്നാല്‍ പരാജിതനായ കര്‍ണനാകട്ടെ ഋണാത്മകതയുടെ പ്രതീകമായ ശല്യരെയാണ് പ്രായോഗികതയുടെ കാര്യത്തില്‍ സ്വീകരിച്ചത്. ആധുനിക മനുഷ്യന് കൃഷ്ണനെ പ്രാര്‍ത്ഥിക്കുകയും ശല്യരെ അനുസരിക്കുകയും ചെയ്യുന്ന കാഴ്ചയാണ്.
നീല്‍ ആംസ്റ്റോങ്ങ് ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യനായപ്പോള്‍ എഡ്വിന് അതു നഷ്ടപ്പെട്ടത് ശല്യരെ അനുസരിച്ചതു കൊണ്ടാണ് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: