ചിറ്റൂര്‍:ചിറ്റൂര്‍ പുഴ പദ്ധതി പ്രദേശത്ത് ജലവിതരണം നടത്തുന്നതിന് 2010ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തവരവ് നടപ്പിലാക്കുന്നതില്‍ ചിറ്റൂര്‍പ്പുഴ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വീഴ്ചവരുത്തിയെന്ന് പറമ്പിക്കുളം ആളിയാര്‍ ജലസംരക്ഷണ സമിതി സമരപ്രഖ്യാപനകണ്വെന്ഷന് അഭിപ്രായപ്പെട്ടു.
15/2010/ ഡബ്ല്യുആര്‍ഡി ഉത്തരവ് പ്രകാരം പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്ന് ചിറ്റൂര്‍പ്പുഴ ആയക്കെട്ട് പ്രദേശത്തേക്ക് ലഭിക്കുന്ന വെള്ളം എല്ലാകനാലുകളിലേക്കും ആനുപാതികമായി വിതരണം ചെയ്യാനുള്ള അധികാരം ചിറ്റൂര്‍പ്പുഴ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കാണ്.
എന്നാല്‍ നിലവില്‍ ഒരു പ്രദേശത്തേക്ക് മാത്രമാണ് വെള്ളംവിട്ടു നല്‍കുന്നത്. രാഷ്ട്രീയമായി ചില ഉന്നതാധികാരികളുടെ നിര്‍ദ്ദേശ പ്രകാരമാണിത്. ജലവിതരണ കലണ്ടര്‍ പ്രഖ്യാപിക്കുകയും, അതനുസരിച്ച് ആനുപാതികമായി ഓരോ കനാലിലേക്കും വെള്ളം വിട്ടുനല്‍കാന്‍ എന്‍ജിനിയര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
കരാര്‍പ്രകാരം തമിഴ്നാട്ടില്‍നിന്നും അര്‍ഹതപ്പെട്ട വെള്ളം നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും, നിലവിലെ കരാറില്‍ നിന്നും വെള്ളംകുറയാതിരിക്കാന് ശ്രദ്ധ ചെലുത്തണമെന്നും യോഗം പറഞ്ഞു. സമിതി ജനറല്‍കണ്‍വീനര്‍ മുതലാംതോട് മണി ഉദ്ഘാടനം ചെയ്തു. കെ.എ.പ്രഭാകരന് അധ്യക്ഷതവഹിച്ചു.പി.സി.ശിവശങ്കരന്,കെ.എം.കരുണന്,എ.കെ. ഓമനകുട്ടന്‍,കെ.കെ.സുരേന്ദ്രന്,എ.ജി.ഹരീന്ദ്രനാഥ്,എസ്.സുഗതന്,സി.വിജയന്,ഭഗവുല്ദാസ്സംസാരിച്ചു. ഭാരവാഹികള്‍: കെ.എ.പ്രഭാകരന് (ചെയര്മാന്),എ.കെ.ഓമനകുട്ടന്‍ (വൈ.ചെയര്‍),മുതലാംതോട് മണി(ജന.കണ്കെ.കെ.സുരേന്ദ്രന് (ജോ.കണ്),കെ.എം.ഹരിദാസ് (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: