തൃശൂര്‍: ശാരദാമഠങ്ങളുടേയും രാമകൃഷ്ണ ശാരദാ മിഷന്റേയും ആഗോള ഉപാദ്ധ്യക്ഷയായി പ്രവ്രാജിക അജയപ്രാണാ മാതാജിയെ നിയമിച്ചു. കൊല്‍ക്കത്ത ശാരദാമഠം ആസ്ഥാനത്ത് സ്ഥാനാരോഹണ ചടങ്ങ് നടന്നു.
കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു മലയാളി വനിത ആഗോള ഉപാദ്ധ്യക്ഷയാകുന്നത്. അജയപ്രാണാ മാതാജി ഇപ്പോള്‍ തൃശൂര്‍ പുറനാട്ടുകര ശ്രീ ശാരദാമഠം അദ്ധ്യക്ഷ കൂടിയാണ്.
11 ന് രണ്ടു മണിക്ക് പുറനാട്ടുകര ശാരദാമഠത്തില്‍ എത്തിച്ചേരുന്ന മാതാജിയ്ക്ക് ഭക്തജനങ്ങള്‍ സ്വീകരണം നല്‍കും. 12 ന് രാവിലെ 10 ന് ശാരദാപ്രസാദം ഹാളില്‍ അനുമോദനയോഗം നടക്കുമെന്ന് പ്രവ്രാജിക വിമലപ്രാണാ മാതാജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: