നിലമ്പൂര്‍: റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറുടെ ഒപ്പുസഹിതം ഒറിജിനല്‍ 2000 രൂപ നോട്ടിന്റെ മാതൃകയില്‍ ചൈനീസ് മണി പേഴ്സുകള്‍ വിപണിയില്‍.
സാധാരണ നോട്ടിലുള്ള എല്ലാം ഇതിലുമുണ്ട്. ഒറ്റനോട്ടത്തില്‍ 2000 രൂപയുടെ നോട്ടാണെന്ന് തോന്നും. വലിപ്പത്തിലും മാറ്റമില്ല. ഇരുഭാഗത്തുമുള്ള സെക്യൂരിറ്റി ത്രെഡ്, മഹാത്മാഗാന്ധിയുടെ ചിത്രം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക മുദ്രയുമുണ്ട്. പിന്‍ഭാഗത്ത് മലയാളം അടക്കം 15 ഭാഷകളില്‍ രണ്ടായിരം രൂപയെന്ന് എഴുതിയിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ രണ്ട് രണ്ടായിരത്തിന്റെ നോട്ടുകള്‍ തുന്നിച്ചേര്‍ത്തതുപോലെ. പ്രത്യേകതരം തുണിയില്‍ നിര്‍മ്മിച്ചിരിക്കുന്ന നോട്ട് പേഴ്സ് ചൈനീസ് നിര്‍മ്മിതമാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
പല സന്ദര്‍ഭങ്ങളിലും നോട്ടുകളുടെ മാതൃകയിറങ്ങാറുണ്ടെങ്കിലും പല മാറ്റങ്ങളും വരുത്താറുണ്ട്. ആര്‍ബിഐ മുദ്ര, ഗവര്‍ണ്ണറുടെ ഒപ്പ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന എഴുത്ത് തുടങ്ങിയവ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ചട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: