പാലക്കാട്: സര്‍ക്കാര്‍ നിര്‍മാണ പ്രവൃത്തികള്നടക്കുമ്പോള് പദ്ധതിയുടെ പേര്,അടങ്കല്‍ തുക,എഞ്ചിനീയറുടെയും കോണ്ട്രാക്ടറുടയെും പേര് എന്നിവ ഉള്‍പ്പെടുത്തിയുള്ള ബോര്‍ഡ് സ്ഥാപിക്കണമെന്ന് ജില്ലാവിജിലന്‍സ് സമിതി യോഗം.
സ്റ്റേഡിയംബസ് സ്റ്റാന്‍ഡിന് സമീപം സ്വകാര്യ സ്ഥാപനം സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്ന പരാതിയില്‍ എത്രയും പെട്ടെന്ന് അളന്ന് തിട്ടപ്പെടുത്തി നടപടി സ്വീകരിക്കും. ജില്ലയില്‍ വിവിധയിടങ്ങളില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ച് വയല്‍ നികത്തുന്നു എന്ന പരാതിയില്‍ സബ് കലക്ടര്‍,ഡെപ്യൂട്ടി കലക്ടര്‍ എന്നിവരുടെനേതൃത്വത്തിലുള്ള സംഘം അമ്പേഷണം നടത്തി വില്ലേജ് ഓഫീസര്‍മാരോട് നടപടി സ്വീകരിക്കാന്‍ നര്‍ദേശം നല്‍കിയിട്ടുണ്ട്.
മുതലമട ഗ്രാമപഞ്ചായത്തില്‍ സ്വകാര്യകമ്പനി ജല ചൂഷണം നടത്തുന്നുവെന്ന പരാതിയില്‍ ഭൂജല വകുപ്പ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണം.
അട്ടപ്പാടി-ആനക്കട്ടി റോഡ് നവീകരണത്തിലുണ്ടായ തടസ്സത്തിന് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ 24 മണിക്കൂറിനകം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.
24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട മെഡിക്കല്‍ സ്റ്റോറുകള്‍ രാത്രിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയില്‍ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സേവനങ്ങളുടെയും വിവരാവകാശത്തിന് മറുപടി നല്‍കേണ്ട ഉദ്യോഗസ്ഥരുടെയും പേര് വിവരങ്ങള്‍ അടങ്ങുന്ന ബോര്‍ഡ് സ്ഥാപിക്കണമെന്നും അപേക്ഷകള്‍ക്ക് കൃത്യമായ രശീത് നല്‍കണമെന്നും രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
എഡിഎം എസ്.വിജയന് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ:എം.സി.റെജില്‍,നളിനി,വിജിലന്‍സ് ഡിവൈഎസ്പി എം.സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: