ഇരിങ്ങാലക്കുട: ബസ്സ് സ്റ്റാന്റിന് സമീപത്തുള്ള കെട്ടിടത്തിലെ ഓഫീസുകളില്‍ മോഷണം നടന്നു. വിവിധ ഓഫിസുകളില്‍ നിന്ന് 40000 ലേറെ രൂപ കളവുപോയി. പെട്രോള്‍ പമ്പിന് പിറകുവശത്തെ ഇരിങ്ങാലക്കുട കുറീസ് ബില്‍ഡിംഗിലെ ഒന്നാം നിലയിലെ ഓഫീസുകളിലാണ് മോഷണം നടന്നത്. ഗവ.പ്ലീഡറടക്കമുള്ളവരുടെ ഓഫീസുകളാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വക്കീല്‍മാരായ പി.എ രാജന്, എം. ജെസ്റ്റിന് എന്നിവരുടെ ഓഫിസുകളില്‍ നിന്നാണ് പണം കളവുപോയത്.
രാജന്റെ ഓഫീസില്‍ നിന്ന് 38,500 രൂപയും ജെസ്റ്റിന്റെ ഓഫീസില്‍ നിന്നും അയ്യായിരം രൂപയുമാണ് മോഷണം പോയത്. എന്നാല്‍ ഫയലുകളടക്കം ഒന്നുംനഷ്ടപ്പെട്ടിട്ടില്ല.
പൂട്ടുപൊളിച്ചാണ് മോഷണം. സംഭവമറിഞ്ഞ് ഇരിങ്ങാലക്കുടപോലിസ്, വിരലടയാള വിദഗ്ദ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: