അന്തിക്കാട്: പാടശേഖര സമിതിയിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം ദിവസവും ഒറ്റയാള്‍ സമരം നടത്തുന്ന കെ.വി.കുട്ടന് കരുത്ത് പകര്‍ന്ന് ബിജെപി കര്‍ഷകമോര്‍ച്ച കമ്മിറ്റികള്‍ രംഗത്ത്. അന്തിക്കാട് പഞ്ചായത്ത് കര്‍ഷകമോര്‍ച്ച പ്രവര്‍ത്തകര്‍ സമരപ്പന്തലിലെത്തി കുട്ടനെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സുബിന്‍ കാരമാക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ദേവദാസ് മുഖ്യ പ്രഭാഷണം നടത്തി. ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സ്വാമി പട്ടരു പുരത്തില്‍, ഗോകുല്‍ കരിപ്പിള്ളി, ബാലന്‍ വാലപ്പറമ്പില്‍ സംസാരിച്ചു
















