തിരൂര്‍: മണല്‍ക്കടത്തിന് പുത്തന്‍ തന്ത്രങ്ങളുമായി മാഫിയ. ലോറിയിലും ട്രാക്ടറിലുമുള്ള മണല്‍ക്കടത്ത് നിരന്തരം പോലീസിന്റെ കൈകളില്‍ അകപ്പെടാന്‍ തുടങ്ങിയതോടെയാണ് മാഫിയ പുതിയ വഴികള്‍ തേടിയത്. കാറുകള്‍, വെള്ളിമൂങ്ങയെന്ന് വിളിപ്പേരുള്ള ടാറ്റ ഐറിസ്, ഡെലിവറി വാനുകള്‍ എന്നിവിയിലാണ് ഇപ്പോള്‍ മണല്‍ക്കടത്ത്. ഇത്തരത്തിലുള്ള ഒന്‍പത് വാഹനങ്ങള്‍ ഇന്നലെ പോലീസ് പിടിച്ചെടുത്തു.
ബീരാഞ്ചിറയില്‍ നിന്നും അഞ്ച് വാഹനങ്ങളും തിരുന്നാവായ, ചമ്രവട്ടം എന്നിവിടങ്ങളില്‍ രണ്ടുവീതവും കാവിലക്കാട് നിന്ന് ഒരു വണ്ടിയുമാണ് പിടിച്ചത്. തിരൂരില്‍ നിലവില്‍ മണല്‍ പിടിക്കുന്നതിനായി സ്പെഷ്യല്‍ സ്ക്വാഡില്ല. സാധാരണ പോലീസുകാരാണ് ഇപ്പോള്‍ മണല്‍ പിടിക്കുന്നത്. ഇവിടെ രണ്ടുമാസത്തിനിടെ അറുപതോളം അനധികൃത മണല്‍ക്കടത്ത് വാഹനങ്ങള്‍ പിടികൂടി. മണല്‍ മാഫിയയുടെ പുതിയ തരത്തിലുള്ള മണല്‍ക്കടത്തും തടഞ്ഞതോടെ തിരൂര്‍ പോലീസിന് ഭീഷണിയുണ്ട്.
തിരൂര്‍ എസ്ഐ കെ.ആര്. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പ്രൊബേഷന്‍ എസ്ഐ എസ്.ഷമീര്‍, കെ.കെ.ഷിജിത്ത്, എസ്.സാബു, എസ്.എസ്.സുജിത്ത്, ജെ.ലൂഷ്യസ് എന്നിവരാണ് മണല്‍വേട്ട നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: