ചിറ്റൂര്‍: കേരളത്തിലെ ഏക രണോത്സവമായ കൊങ്ങന്‍ പട ആയിരങ്ങളെ സാക്ഷിയാക്കി കീഴ്വഴക്ക ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ് നാല് മണിക്ക് കാവു തീണ്ടലോടെയാണ് തുടക്കമായത്. ഏഴു മണിയോടെ അരിമന്ദത്തു കാവിനു സമീപം ഈടുവെടി. 7.30 ന് വാള് വെച്ച പാറയില്‍ നിന്ന് ആനയും ചെണ്ടമേളത്തോടും കൂടി എഴുന്നെള്ളത്ത് . എട്ടു മണിക്ക് പഞ്ചവാദ്യം തുടര്‍ന്ന് പഞ്ചവാദ്യത്തോടനുബന്ധിച്ച് എഴുന്നെള്ളത്ത്. ഉച്ചയ്ക്ക് രണ്ടിന് തായമ്പക വൈകുന്നേരം ഭഗവതിയും കോലക്കുട്ടികളും വേഷവിധാനങ്ങളായ തട്ടിന്മേല് കൂത്ത്, തോട്ടി വേല, കൊടി തഴ എന്നിവ സഹിതം എഴുന്നള്ളത്ത് തുടര്‍ന്ന് പാണ്ടിമേളം. രാത്രി കൊങ്ങന്റെ പടപ്പുറപ്പാട് എന്നിവ നടന്നു.
രാത്രി പത്തിന് തായമ്പക. പുലര്‍ച്ചെ മൂന്നിന് രാവേല. അഞ്ചു മണിയ്ക്ക് പാണ്ടിമേളത്തോടെ കാവു കയറി. ഐതീഹ്യം, വ്യാപാരത്തിനു വന്ന കൊങ്ങ രാജാവിന്റെ വ്യാപാരികള്‍ ശോകനാശിനി പുഴയുടെ തീരത്ത് വിശ്രമിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഉണ്ടായ പ്രകൃതിക്ഷോഭത്താല്‍ പുഴ കരകവിഞ്ഞൊഴുകുകയും വ്യാപാരികളുടെ സാധന സാമഗ്രികള്‍ ഒലിച്ചു പോവുകയും ചെയ്തു, ഇത് രാജാവിനെ അറിയിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കും എന്ന ഭയം മൂലം ചിറ്റൂര്‍ ദേശക്കാര്‍ തങ്ങളെ അക്രമിച്ച് വ്യാപാര മുതലുകള്‍ കവര്‍ന്നതായി രാജാവിനെ അറിയിച്ചു, ഇതില്‍ ക്ഷുഭിതനായ കൊങ്ങ രാജാവ് ചിറ്റൂര്‍ ദേശത്തോട് യുദ്ധം പ്രഖ്യാപിച്ചു അന്ന് പാലക്കാട് രാജാവിന്റെ അധീനതയില്‍ ആയിരുന്നു ചിറ്റൂര്‍ ദേശം. പാലക്കാട് രാജാവ് കൊച്ചി രാജാവിന്റെ സഹായം അഭ്യര്‍ത്ഥിച്ചു യുദ്ധ അറിയിപ്പായി കൊങ്ങ രാജാവ് അയച്ച ഓല ചിറ്റൂര്‍ അമ്മയുടെ നടയ്ക്കല്‍ വച്ച് പ്രാര്‍ത്ഥിച്ച സമയം (യുദ്ധത്തിന് തയ്യാറായി കൊള്ളാനും യുദ്ധത്തിന് ഞാനും ഉണ്ടാകുമെന്ന് അശരീരി ഉണ്ടായതായാണ് ഐതിഹ്യം) പിന്നിട് നടന്ന യുദ്ധത്തില്‍ വാള് വെച്ച പാറയില്‍ വച്ച് കൊങ്ങ രാജാവ് കൊല്ലപ്പെടുകയും ചെയ്തു. കൊങ്ങ രാജാവിനെ വധിച്ച വാള് ആറില്‍ കഴുകുകയും (വാള് കഴുകിയ ആറ് പിന്നീട് വാളയാര്‍ എന്നറിയപ്പെട്ടു). യുദ്ധത്തിന് വന്ന കൊങ്ങ രാജാവിന്റെ പടയാളികള്‍ ചിറ്റൂര്‍ ദേശത്ത് നിലയുറപ്പിക്കുകയും അവര്‍ക്ക് എരുത്തേമ്പതി, വടകരപ്പതി, വലിയ വള്ളംമ്പതി, കുന്നംകാട്ടുപതി, ചെമ്മണാമ്പതി, ഒഴലപ്പതി, തുടങ്ങിയ പതിനഞ്ചോളം പ്രദേശങ്ങള്‍ പതിച്ചു നല്‍കിയതുമൂലമാണ് ഈ പ്രദേശങ്ങള്‍ പതികള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: