വാളയാര്‍: ജില്ലയില്‍ കാട്ടാന നശിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ധനസഹായംലഭിക്കാന്‍ കടമ്പകളേറെ. മലയോര മേഖലയിലെ കര്‍ഷകര്‍ക്കാണ് ഒന്നിനുപിറകേഒന്നായി തിരിച്ചടി നേരിടേണ്ട അവസ്ഥ.
കുടിവെള്ളവും തീറ്റയും തേടി നാട്ടിലിറങ്ങുന്ന കാട്ടാനകള്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചാണ് പലപ്പോഴും വനത്തിലേക്കു മടങ്ങുന്നത്. ബാങ്ക് വായ്പയെടുത്താണ് പലരും കൃഷിആരംഭിച്ചത്.എന്നാല്‍ നഷ്ടപരിഹാരം ലഭിക്കുന്നതിന് അധികൃതരുടെ പുറകെ നേട്ടോട്ടമോടേണ്ട അവസ്ഥയാണ്.
ഇതിനായി ആദ്യം ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നല്‍കണം. ഇവിടെ നിന്നുള്ള ശുപാര്‍ശയോടെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. തുടര്‍ന്നു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിളകളുടെ നഷ്ടപരിഹാരം കണക്കാക്കും.ഓരോ കൃഷിയുടെയും നഷ്ടപരിഹാര തുക വ്യത്യസ്തമായിരിക്കും.
കായ്ഫലമുള്ള തെങ്ങിന് 200 ഉം,കവുങ്ങിന് 165ഉം, കുലച്ച വാഴക്ക് 110രൂപയുമാണ് നഷ്ടപരിഹാരം. പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥന്റെ മനോഗതി അനുസരിച്ചാവും കര്ഷകന് ലഭിക്കുന്ന നഷ്ട പരിഹാരം.
സര്‍ക്കാരില്‍ നിന്നു കിട്ടുന്ന ആശ്വാസമാണല്ലോ എന്നു കരുതി കടലാസുകളെല്ലാം കൃത്യമായി നല്കിയാലും ധനസഹായംലഭിക്കാന്‍ പിന്നേയും മാസങ്ങള്‍ കാത്തിരിക്കണം. സര്‍ക്കാര്‍ അലോട്ട്മെന്റ് ലഭ്യമാവുന്നമുറക്കേ പണം ലഭിക്കൂ.അടുത്ത സീസണാകുമ്പോഴായിരിക്കും ആദ്യ വര്‍ഷത്തെ നഷ്ടപരിഹാരം ലഭിക്കുക.
മലയോര മേഖലയില്‍ കാട്ടാനകള്‍ കഴിഞ്ഞ ദിവസവും വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു. കഞ്ചിക്കോട്, വാളയാര്‍, പൂഞ്ചോല,കൊട്ടേക്കാട്, മാന്തോണി,തെങ്കരയിലെ എടത്തനാട്ടുകര, താണിക്കുന്ന്, പൊന്‍പാറ കോട്ടോപ്പാടം മേക്ലപ്പാറ, അമ്പലപ്പാറ മേഖലകളിലാണ് കാട്ടാനശല്യംരൂക്ഷമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: