തൃശ്ശൂര്‍:ടെലഗ്രാഫ് കെ.വി.ഡാനിയേല്‍ പുരസ്കാരം പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രഭാവര്‍മ്മയ്ക്ക്. 25,000 രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്കാരം.ടെലഗ്രാഫ് സ്ഥാപക പത്രാധിപര്‍ കെ.വി.ഡാനിയേലിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം. മാധ്യമരംഗത്തെയും സാഹിത്യ രംഗത്തെയും സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്ക്കാരമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡേവിസ് കണ്ണനായ്ക്കല്‍, എന്‍.ശ്രീകുമാര്‍, പ്രൊഫ.എം.മുരളീധരന്, വില്യംസ് ഡാനിയേല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: