തിരുരങ്ങാടി: കാലപ്പഴക്കം അധികമില്ലെങ്കിലും ഒരു നാടിന്റെ ദാഹമകറ്റുന്ന കക്കാടിലെ ജലസംഭരണി തകര്‍ച്ച നേരിടുകയാണ്. രണ്ട് കിലോമീറ്റര്‍ അകലെയുള്ള വാക്കിക്കയം പമ്പ് ഹൗസില്‍ നിന്നാണ് ഇവിടേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. രണ്ടര ലക്ഷം ലിറ്ററാണ് ഇതിന്റെ സംഭരണ ശേഷി. കൂടാതെ ഉയരക്കൂടുതല്‍ ഉള്ള പ്രദേശങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനായി അന്‍പതിനായിരം ലിറ്റര്‍ ശേഷിയുള്ള മറ്റൊരു റിസര്‍വോയറും ഇവിടെയുണ്ട്. ഇവിടെ നിന്നും ബൂസ്റ്റ് പമ്പിങ്ങ് നടത്തിയാണ് വെന്നിയൂര്‍, എംസി ലൈന്‍, എന്‍എസ്എസ്, കരിമ്പില്‍, കാച്ചടി, ചുള്ളിപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നത് തിരൂരങ്ങാടി നഗരസഭയിലെ മിക്ക സ്ഥലങ്ങളിലേക്കും കുടിവെള്ള വിതരണം നടത്തുന്നത് ഇവിടെ നിന്നാണ്. സ്ഥിരമായി പമ്പിംങ്ങുള്ള പമ്പ് ഹൗസിന്റെ ജീര്‍ണ്ണത ജല അതോറിറ്റി അധികൃതരും കണ്ടില്ലെന്ന് നടിക്കുന്നു. മോട്ടോര്‍പ്പുരയും സ്റ്റോറും ഷട്ടറുകളും വാതിലുകളും ജനലുകളും നശിച്ച അവസ്ഥയിലാണ്. ഭിത്തികള്‍ പൊട്ടിയടര്‍ന്ന് ഏത് നിമിഷവും തകര്‍ന്നുവീഴാം. അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തി ഈ ജലസംഭരണി സംരക്ഷിച്ചില്ലെങ്കില്‍ നാടിന് കുടിവെള്ളമേകുന്ന ഒരു സര്‍ക്കാര്‍ സംവിധാനം തകര്‍ന്നടിയും. സംഭരണ ശേഷി കൂട്ടി ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിച്ചു കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: