പരപ്പനങ്ങാടി: പേരില്‍ മാത്രം നഗരസഭയായ പരപ്പനങ്ങാടിയില്ഡ ഭരണത്തിലടക്കം സമസ്ത മേഖലകളിലും മെല്ലെപ്പോക്ക് തുടരുകയാണ്. ഭരണകക്ഷിയായ മുസ്ലീം ലീഗ് ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നു. ആവശ്യമായ ഉദ്യോഗസ്ഥരില്ലാത്തത് കാരണം ഓഫീസിന്റെ പ്രവര്‍ത്തനവും മന്ദഗതിയിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കാതെ രാഷ്ട്രീയം കളിക്കുകയാണ്. പരപ്പനങ്ങാടി ഹാര്‍ബറിന്റെ പേരില്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. തറക്കല്ലില്‍ മാത്രമൊതുങ്ങിയ ഹാര്‍ബര്‍ വിഷയം ഉയര്‍ത്തി തീരദേശ മേഖലയില്‍ ചേരിതിരിവുണ്ടാക്കുകയാണ് ഇരുകൂട്ടരും. ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമായില്ലെങ്കിലും അനുബന്ധ ഫണ്ടുകള്‍ ഉപയോഗിച്ച് സ്വന്തം വീട്ടുപടിക്കലെ റോഡ് നേതാക്കന്മാര് നവീകരിച്ചു. ഹാര്‍ബറിന്റെ പേരില്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന ഇടതുംവലതും ഐഐഎസ്ടിക്ക് വേണ്ടി പരിയാപുരത്തെ പാവങ്ങളെ കുടിയൊഴിപ്പാക്കാന്‍ സംയുക്ത പ്രമേയം പാസാക്കി കഴിഞ്ഞു. നെടുവ വില്ലേജിനോടുള്ള അധികൃതരുടെ അവഗണന നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. രാഷ്ട്രീയനിറം നോക്കിയാണ് നിരത്തുകള്‍ പോലും നവീകരിക്കുന്നത്. ദീര്‍ഘവീഷണമില്ലാതെ നടത്തുന്ന പല പദ്ധതികളും വികസന വൈകൃതങ്ങളായി മാറുന്നു.
മാലിന്യസംസ്കരണ പ്ലാന്റും ഉറവിട മാലിന്യസംസ്കരണവും പ്രസ്താവനയില്‍ മാത്രം ഒതുങ്ങുമ്പോള്‍ പരപ്പനങ്ങാടിയിലെ ഓടകളിലേക്ക് സ്ഥാപനങ്ങള്‍ നിയന്ത്രണമില്ലാതെ മാലിന്യമൊഴുക്കുകയാണ്. നഗരാസൂത്രണ സമിതിയില്‍ വിവിധമേഖലയില്‍ നിന്നും വിരമിച്ച വിദഗ്ദരെ ഉള്‍പ്പെടുത്തണമെന്ന ഉത്തരവ് പരപ്പനങ്ങാടിക്ക് ബാധകമല്ല. ഇവിടെ രാഷ്ട്രീയവീതംവെപ്പാണ് നടക്കുന്നത്. ഇത് വികസന പ്രക്രിയകളെ പ്രതികൂലമായി ബാധിക്കുന്നു.
ബസ് സ്റ്റാന്‍ഡ്, ടാക്സി സ്റ്റാന്‍ഡ്, പൊതുശൗചാലയങ്ങള്‍ തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ ഇന്നും പരപ്പനങ്ങാടിയിലില്ല. അന്ധമായ ബിജെപി വിരോധം കാരണം ജനക്ഷേമ കേന്ദ്രപദ്ധതികള്‍ നഗരസഭയില്‍ നടപ്പിലാകുന്നില്ല. ജനപ്രിയ ഭവന പദ്ധതികള്‍, സ്വയംതൊഴില്‍ പദ്ധതികള്‍ തുടങ്ങിയവ പരപ്പനങ്ങാടി നിവാസികള്‍ക്ക് അന്യമാകുന്നു. കേന്ദ്രപദ്ധതികളോടുള്ള വിമൂഖത ജനവഞ്ചനയാണെന്ന് ബിജെപി ആരോപിച്ചു. പക്ഷം ചേരാതെ ജനങ്ങളോടൊപ്പമാണ് ബിജെപി നിലകൊള്ളുന്നത്. നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ 10ന് രാവിലെ 10 മണിക്ക് നഗരസഭാ കാര്യാലയത്തിലേക്ക് ബിജെപി മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: