ചിറ്റൂര്‍: പച്ചക്കറി കര്‍ഷകര്‍ക്ക് ന്യായവിലലഭിക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പഴംപച്ചക്കറിഹബ്ബ് ചുവപ്പുനാടയില്‍ കുരുങ്ങി.
വിഎഫ്പിസികെ മുഖാന്തരം വിപണി ഉറപ്പാക്കാനായി പെരുമാട്ടി പഞ്ചായത്തിലെ കന്നിമാരിയിലാണ് ആറുമാസമുമ്പ് കൃഷിമന്ത്രി ഹബ്ബിന് തറക്കല്ലിട്ടത്. കടുത്ത വരള്‍ച്ചയും ജലവിതരണത്തിലെ പോരായ്മയും മറികടന്ന് കൃഷിയിറക്കുന്ന പച്ചക്കറി കര്‍ഷകരാണ് കൂടുതല്‍ ദുരിതത്തിലായത്.
പഴംപച്ചക്കറികള്ക്ക് ന്യായവില പ്രഖ്യാപിക്കാനോ കൃത്യമായി സംഭരിക്കാനോ തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ സഹായത്തോടെ പാലക്കാടിലെ പഴംപച്ചക്കറി കര്‍ഷകരെ സംരക്ഷിക്കാന്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ട് മാസങ്ങളായിട്ടും ഇതുവരെ ഒരു നടപടിയും തുടങ്ങിയിട്ടില്ല. വിപണിയില്‍ വിലയുണ്ടെങ്കിലും വരള്‍ച്ചയില്‍ നശിച്ച പച്ചക്കറി കൃഷിക്ക് സാമ്പത്തിക സഹായമില്ല.
ചിറ്റൂര്‍,കൊല്ലങ്കോട് ബ്ലോക്കുകളില്‍ ഇപ്പോള്‍ 2500 ഏക്കറോളം പഴം,പച്ചക്കറി കൃഷിനിലവിലുണ്ട്. അതില്‍ 1500 ഏക്കറോളം ഉണങ്ങി കഴിഞ്ഞു.ബാക്കിയുള്ളവയും ഉണക്കുഭീഷണിയിലാണ്. നൂതന സാങ്കേതിക ശൈലികള്‍ അവലംബിച്ച് നടപ്പിലാക്കുന്ന കൃഷിയുടെയും നാശം തുടങ്ങിയിട്ടുണ്ട്.
മുതലമടയില്‍ പഴം,പച്ചക്കറി സംഭരണ തുടങ്ങുമെന്ന് സര്ക്കാര്പറഞ്ഞെങ്കിലും അതും കടലാസിലൊതുങ്ങി.
എരുത്തിയാമ്പതി,വടകരപ്പതി,കൊഴിഞ്ഞാമ്പാറ,മുതലമട,മീനാക്ഷിപുരംതുടങ്ങിയ അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകരാണ് ഇപ്പോള്‍ ഏറിയപങ്കും ദുരിതത്തിലായത്.
കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം വരള്ച്ചമൂലംകൃഷിനാശം സംഭവിച്ചകര്‍ഷകര്‍ക്ക് യാതൊരുസഹായും ലഭിച്ചിട്ടില്ല.മികച്ച കര്‍ഷകര്‍ക്കുള്ള സംസ്ഥാന പുരസ്ക്കാരങ്ങള്‍ നേടിയ പ്രദേശമായിട്ടുപോലുംഹബ്ബ് ആരംഭിക്കാത്തതിനുപിന്നില് ദുരൂഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: