പാലക്കാട്: ജലസംരക്ഷണ സന്ദേശവുമായി ഒരു പ്രദേശത്തിന്റെ മുഴുവന്‍ ജലസ്രോതസായ വടക്കന്തറ തറവനാട്ടുകുളം വൃത്തിയാക്കുവാന്‍ തുടങ്ങി.
ഇരുന്നൂറോളം യുവതി യുവാക്കളാണ് ഈദൗത്യവുമായി രംഗത്തെത്തിയത്. നെഹ്റു യുവ കേന്ദ്ര,എന്‍എസ്എസ് വൊളന്റിയര്‍മാരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ജില്ലാകലക്ടര്‍ പി.മേരിക്കുട്ടി, നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് കോഡിനേറ്റര്‍ എം.അനില്‍ കുമാര്‍,എന്എസ്എസ്ജില്ലാകോഡിനേറ്റര് ഡോ.ജി.ഗോപകുമാര്‍,നഗരസഭ കൗണ്‍സിലര്‍മാരായ വി.നടേശന്, എസ്.ആര്.ബാലസുബ്രഹ്മണ്യന്, ഡോ.നാരായണന്,ടി.അച്യുതാനന്ദന്,രവി, പി.സുരേഷ്,സി.വിനോദ്, കെ.പ്രതീഷ്,എച്ച്ഐ ബാബു എന്നിവരും പങ്കെടുത്തു.
പിരായിരി കുന്നംകുളങ്ങര കുളവും അംഗങ്ങള്‍ വൃത്തിയാക്കി. ക്യാമ്പിനോടനുബന്ധിച്ച് നടന്ന വിവിധസെഷനുകള്ക്ക് ഡോ.ഹരീഷ് കെ.നായര്‍,കാലിക്കറ്റ് സര്‍വകലാശാല എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍ ഡോ.പി.വി.വത്സരാജന്‍ നേതൃത്വം നല്കി.
ക്യാമ്പ് ആറിന് സമാപിക്കും. ജലസംരക്ഷണ പ്രതിജ്ഞയുമായി പിരിയുന്ന അംഗങ്ങള്‍ പ്രാദേശികകുളങ്ങളുടെ സംരക്ഷണത്തില്‍ പങ്കാളികളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: