പാലക്കാട്: ലോറി മറിഞ്ഞ് ഒലവക്കോട്ട് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ താണാവ്പൂച്ചിറയിലായിരുന്നു അപകടം.
മുണ്ടൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ എതിരെ വന്ന ലോറിയിടിച്ച് മറിയുകയായിരുന്നു. നഗരത്തില്‍ വൈകീട്ടുണ്ടായ മഴയിലായിരുന്നു അപകടം. വാഹനങ്ങള്‍ മുണ്ടൂര്‍-പറളി വഴി തിരിച്ചു വിട്ടു.
രാത്രിയോടെ ഫയര്‍ഫോഴ്സും ഹേമാംബിക പോലീസും ചേര്‍ന്ന് ലോറികള്‍ റോഡില്‍നിന്ന് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: