പാലക്കാട് : സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കുന്ന ചെറുകിട കുടിവെള്ള വിതരണ പദ്ധതികളുടെ നടത്തിപ്പില്‍ അഴിമതി ഇല്ലാതാക്കാന്‍ ഏകീകൃത മാനദണ്ഡങ്ങള്‍ മൂന്നുമാസത്തി നകം പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്.
ചില കുടിവെള്ള പദ്ധതികളുടെ നടത്തിപ്പ് പ്രാദേശിക തലത്തിലുള്ള ജനകീയ സമിതികളെ ഏല്‍പ്പിച്ചിരിക്കുകയാണെന്നാണ് പരാതി. സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സമിതി കളുടെ പ്രവര്‍ത്തന ത്തില്‍ സാമ്പത്തിക ദുര്‍വിനിയോഗം, പക്ഷപാത സമീപനം, പകവീട്ടല്‍ തുടങ്ങിയവ ഉണ്ടെന്ന് നിരവധി പരാതികള്‍ ലഭിക്കുന്നതായികമ്മീഷന് നടപടിക്രമത്തില്‍ പറഞ്ഞു.
സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാ ക്കുന്നകുടിവെള്ള പദ്ധതികളുടെ നടത്തിപ്പില്‍ ആരുടെയും നിയന്ത്രണമില്ലാത്ത അവസ്ഥവരരുത്. പല സ്വാശ്രയ സമിതികളും ലക്ഷ്യം മറന്ന് പ്രവര്‍ത്തിക്കുന്നു. ഇത് സ്വജനപക്ഷപാതത്തിനും ക്രമക്കേടുകള്‍ക്കും ഇടയാക്കുന്നതായി കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉണ്ടെങ്കിലും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കോ സര്‍ക്കാരിനോ ഫലപ്രദമായ രീതിയില്‍ നടപടി സ്വീകരിക്കാന്‍ കഴിയുന്നില്ല.
ഇത്തരം പരാതികള്‍ ഒഴിവാക്കാന്‍ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ അടിയ ന്തിര മായി ഉണ്ടാകേണ്ടതുണ്ട്. സാമ്പത്തിക അച്ചടക്കം നിഷ്കര്‍ഷിക്കാന്‍ രസീതും മറ്റ് രേഖകളും നിര്‍ബന്ധമാക്കണം. അധികാര വികേന്ദ്രീ കര ണത്തിന്റെ കാലത്ത് കുടിവെള്ള പദ്ധതികള്‍ സംബന്ധിച്ച് പരാതിയുണ്ടായാല്‍ അതിവേഗം പരിഹാരമുണ്ടാക്കാന്‍ തദ്ദേശീയ സംവിധാനങ്ങള്‍ക്ക് രൂപം നല്കാന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് കെ.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. പരാതി പരിഹാരചുമതലകള് ഓരോ മേഖലയിലും ആര്‍ക്കെന്ന് നിജപ്പെടുത്തണം. ഉത്തരവ് ചീഫ് സെക്രട്ടറിക്കും ജലവിഭവ, തദ്ദേശഭരണ സെക്രട്ടറിമാര്‍ക്കും അയച്ചു. സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: