വെള്ളാങ്ങല്ലൂര്‍: പൈങ്ങോട്ടിലുളള ഒരു സകാരൃ വിദ്യാഭ്യാസസ്ഥാപനത്തില്‍ ബുധനാഴ്ച രാത്രി 10മണിയോടെ രണ്ട് വാഹനങ്ങളിലായി കുഴല്‍ കിണര്‍ കുത്തുവാനായി ഉപകരണങ്ങളുമായി ജീവനക്കാരെത്തിയത് നാട്ടുകാരെത്തി തടഞ്ഞു. പരിസരവാസികള്‍ മറ്റുള്ളവരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാരെത്തി വാഹനങ്ങള്‍ തടഞ്ഞത്. കനത്ത വേനലിനെ തുടര്‍ന്ന് കുഴല്‍ കിണര്‍ കുത്തുന്നത് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് മറികടന്നുകൊണ്ട് രാത്രിയുടെ മറവില്‍ കുഴക്കിണര്‍ കുത്തുവാന്‍ ശ്രമിച്ചത് വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന് കുറ്റിപറമ്പിലിന്റെ നേതൃത്വത്തിലാണ് തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: