കരുവാരകുണ്ട്: ഇക്കൊ വില്ലേജിന്റെ പ്രധാന ആകര്‍ഷണ കേന്ദ്രമായിരുന്ന ഒലിപുഴയില് നിര്‍മ്മിച്ച ചിറയിലെ വെള്ളം പൂര്‍ണ്ണമായും വറ്റിയതോടെ ഇക്കോ വില്ലേജിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. ചിറയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഫെഡല്‍ ബോട്ടുകളെല്ലാം അധികൃതര്‍ കരയിലെത്തിച്ചു. കുട്ടികളും മുതിര്‍ന്നവരുമായ സന്ദര്‍ശകര്‍ക്ക് ഫെഡല്‍ ബോട്ടുകളില്‍ കയറി നടത്തുന്ന സവാരി ഏറ്റവും വലിയ വിനോദമായിരുന്നു. ചിറയിലെ വെള്ളം ഇത്രയും നേരത്തെ വറ്റിയ ചരിത്രമുണ്ടായിട്ടില്ലന്ന് തല മുതിര്‍ന്ന ആളുകള്‍ പറയുന്നു. ചിറയില്‍ അടിഞ്ഞുകൂടിയ ചെളി ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ ജലനിധി പദ്ധതിയെയും ബാധിക്കും. ഒലിപുഴയിലാണ് ജലനിധിയുടെ കിണറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചെളി കിണറുകളില്‍ ഒഴുകിയെത്തുന്നതിനെ തുടര്‍ന്ന് വിതരണം നടത്തുന്ന വെള്ളം ഉപയോഗ ശൂന്യമാണന്നും പരാതിയുണ്ട്. പരിസര പ്രദേശങ്ങളിലുള്ളവര്‍ നീന്തല്‍ പഠിക്കുന്നത് അങ്ങാടി ചിറയിലായിരുന്നു. ചിറവറ്റിയ തോടെ താഴ്ന്ന പ്രദേശങ്ങളിലുള്ള കിണറുകളിലെ വെള്ളവും വറ്റി തുടങ്ങി.ജല സമുര്ദ്ധിയുടെ പേരുകേട്ട കരുവാരകുണ്ടില്‍ ഒലിപുഴ വറ്റിയ ചരിത്രമില്ല.
കാലവര്‍ഷത്തിനു പിന്നാലെ തുലാവര്‍ഷവും ചതിച്ചതാണ് ഇത്രയും രൂക്ഷമായ വരള്‍ച്ചക്കു സാഹചര്യമൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: