നിലമ്പൂര്‍: യുഡിഎഫ് സര്‍ക്കാരിന്റെ ഉദ്ഘാടനമേളയില്‍ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ട നിലമ്പൂര്‍ ഗേറ്റ് വേ പദ്ധതി വിവാദത്തില്‍. നിലമ്പൂരിനെ പ്രധാന ടൂറിസം കവാടമാക്കി മാറ്റുമെന്നായിരുന്നു അധികൃതര്‍ പദ്ധതി ആരംഭിച്ചപ്പോള്‍ നല്കിയ വാഗ്ദാനം.
വടംപുറം പാലം മുതല്‍ വെളിയംതോട് വരെയുള്ള ഏഴ് കിലോമീറ്ററാണ് പദ്ധതി പ്രദേശം. അന്നത്തെ മന്ത്രി ആര്യാടന് മുഹമ്മദിന്റെയും നഗരസഭാ അദ്ധ്യക്ഷനായിരുന്ന മകന് ആര്യാടന് ഷൗക്കത്തിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഒരുകോടി രൂപ മുടക്കി പദ്ധതി തുടങ്ങിയത്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടികൂട്ട് പരിപാടിയായിരുന്നു ഇതെന്ന് വ്യക്തം.
പ്രവേശ കവാടത്തില്‍ ടൈലുകള്‍ പാകുകയും നടപ്പാതയും വിശ്രമ സ്ഥലവും ഒരുക്കിയിയിരുന്നു. സഞ്ചാരികള്‍ക്ക് ലഘുഭക്ഷണം നല്കാന് രണ്ട് കഫ്റ്റീയിയകളും തുടങ്ങി. അതിലൊന്നിന്റെ നടത്തിപ്പവകാശം കുടുംബശ്രീക്കും മറ്റൊന്ന് സ്വകാര്യവ്യക്തിക്കുമാണ് നല്‍കിയിരുന്നത്. ടൂറിസത്തിന് പ്രാധാന്യം കൊടുത്തെന്ന് പറയുമ്പോഴും ഇവിടെ മതിയായ സുരക്ഷയൊരുക്കാന്‍ പോലും അധികൃതര്‍ക്കായില്ല. കുടുംബശ്രീ നടത്തുന്ന കഫ്റ്റീരിയ കഴിഞ്ഞ വര്‍ഷം ബസ് ഇടിച്ച് തകര്‍ന്നു. ഏത് നിമിഷവും നിലംപൊത്താവുന്ന കഫ്റ്റീരിയയില്‍ ഇപ്പോഴും ഒരു ടീഷോപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. അറ്റകുറ്റപ്പണി നടത്താമെന്ന് നഗരസഭയും ഡിടിപിസിയും പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നുമായിട്ടില്ല.
എന്നാല്‍ ഇപ്പോള്‍ പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കഫ്റ്റീരിയകളില്‍ കച്ചവടം നടത്താന്‍ ആര്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് ടൂറിസം മന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഈ സാഹചര്യത്തില്‍ ആരുടെ ഒത്താശയോടെയാണ് കഫ്റ്റീരിയകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പൊതുജനങ്ങള്‍ക്ക് മനസിലാകുന്നില്ല. ഇതിന്റെ വാടക വാങ്ങുന്നതാരാണെന്നും വ്യക്തമല്ല. നഗരസഭ, ഡിടിപിസി അധികൃതരും ഈ കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
രാഷ്ട്രീയ ഒത്താശയോടെ ഏതാനും ലീഗുകാരാണ് കഫ്റ്റീരിയ കൈകാര്യം ചെയ്യുന്നത്. ഒരു വര്‍ഷമായിട്ടും നഗരസഭ കഫ്റ്റീയരികള്ക്ക് നമ്പര്‍ അനുവദിക്കാത്തതിലും ദുരൂഹതയുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ ഇടക്കിടെ നടത്തിപ്പുകാര്‍ മാറുന്നുണ്ട്. ആറാമത്തെ ആളാണ് ഇപ്പോള്‍ ക്ഫ്റ്റീരിയ നടത്തുന്നത്. ദിവസവും ഒരാള്‍ വന്ന് നൂറുരൂപ വാടകയിനത്തില്‍ വാങ്ങാറുണ്ടെന്ന് നടത്തിപ്പുകാരന് പറഞ്ഞു. നിലമ്പൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ബിനാമിയാണ് നിലവിലെ ഈ സ്വയം പ്രഖ്യാപിത മുതലാളി. നിയമസഭയില്‍ ടൂറിസം മന്ത്രി നിലമ്പൂര്‍ ഗേറ്റ് വേ പദ്ധതിയെ കുറിച്ച് വിശദീകരിച്ചതോടെ വീണ്ടും വിവാദത്തിന് തിരികൊളുത്തിരിയിക്കുകയാണ്. വൈകാതെ ഇതിനൊരു പരിഹാരമാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: