പാലപ്പിള്ളി: പാലപ്പിള്ളിയില്‍ ഒരാള്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ കണ്ടെത്തിയ മധ്യവയസ്കയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാടികള്‍ക്കും ആദിവാസി കോളനികള്‍ക്കും സമീപത്തായി എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ ‘ീതിയിലാണ്. പാലപ്പിള്ളി പ്രദേശത്തു നിന്ന് പത്തോളം പേര് കലവറക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ബുധനാഴ്ച രാവിലെ ചികിത്സ തേടിയെത്തി.എന്നാല്‍ ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
മേഖലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പടരാതിരിക്കുന്നതിനു വേണ്ട പ്രതിരോധ നടപടികള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചു. ഗര്‍ഭിണികളെയും കുട്ടികളെയും പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: