പാലക്കാട് : നഗരത്തില്‍ ഇന്നു വൈകിട്ടു മൂന്നു മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. സുരക്ഷാ നടപടികളും ശക്തമാക്കിട്ടുണ്ട്.
എഎസ്പി,രണ്ടു ഡിവൈഎസ്പിമാര്‍, അഞ്ചു സിഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 300 പൊലീസുകാരെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. മഫ്ടിപൊലീസും സ്ഥലത്തുണ്ടാകും. ഉത്സവം നടക്കുന്ന ക്ഷേത്രങ്ങളും പരിസരവും കോട്ടമൈതാനവും നിരീക്ഷണ ക്യാമറ പരിധിയിലായിരിക്കും.
ഓരോ ദേശവേലയുടെയും സുരക്ഷാച്ചുമതല സിഐമാര്‍ക്കാണ്.വേല എഴുന്നള്ളത്തു സമയത്ത് അതുവഴിയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തും.ആന എഴുന്നള്ളത്തിനുംവേണ്ടത്രസുരക്ഷയൊരുക്കും.
മദ്യപിച്ചെത്തുന്നവരെയും സാമൂഹിക വിരുദ്ധരെയും ഉടനടി ഉത്സവപ്പറമ്പില്‍ നിന്നു നീക്കം ചെയ്യും. അധികശബ്ദം പുറപ്പെടുവിക്കുന്ന വിസിലുകള്‍ അനുവദിക്കില്ല അടിയന്തര സഹായങ്ങള്‍ക്കു കണ്ട്രോള് റൂം 100, സൗത്ത് പൊലീസ് സ്റ്റേഷന് 0491–2537368, നോര്‍ത്ത് സ്റ്റേഷന്–2502375 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: