ഒറ്റപ്പാലം: വള്ളുവനാടന്‍ പൂരങ്ങളില്‍ ഏറെ പ്രസിദ്ധമായ പാലപ്പുറംചിനക്കത്തൂര്കാവില് പൂരത്തിനുകൊടിയേറി. ഇനിയുള്ള പത്ത് നാളുകള്‍ ചിനക്കത്തൂര്‍ തട്ടകം ആഘോഷലഹരിയിലാണ്.പതിനൊന്നിനാണ് ഏറെ പ്രസിദ്ധമായ ചിനക്കത്തൂര്‍ പൂരം.ഒറ്റപ്പാലം,പാലപ്പുറം, പല്ലാര്‍ മംഗലം,തെക്കുംമംഗലം, വടക്കുംമംഗലം,മീറ്റ്ന,എറക്കോട്ടിരി എന്നീദേശങ്ങളുടെ ആവേശമാണ് ചിനക്കത്തൂര്‍പൂരം.കൊടിയേറ്റം കഴിഞ്ഞതോടെ പറയെടുപ്പ് ആരംഭിച്ചു.തോട്ടക്കര മാത്തൂര്മനയില് നിന്നുമാണ് പറയെടുപ്പിന്റെ ആരംഭം.പൊയ്ക്കുതിരകളുടെ നിര്‍മ്മാണം തട്ടകങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു.
അനുഷ്ഠാനകലകളായ തിറയും,പൂതനും,വെള്ളാട്ടും വീടുകളിലെത്തി അനുഗ്രഹം ചൊരിയും.11,12 തീയതികളില്‍ പൂരംആഘോഷിക്കും.തട്ടകത്തിലെങ്ങും അയ്യയ്യോ തല്ലി കൊല്ലുന്നേ എന്ന ആര്‍പ്പ് വിളികളുമായി ദേശക്കാര്‍ തട്ടകംനിറഞ്ഞാടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: