കൊഴിഞ്ഞാമ്പാറ: വേനല്‍ കനത്തതോടെ കിഴക്കന്‍ മേഖലയില്‍ ഇളനീര് തോട്ടങ്ങള്‍ സജീവമായി.
മീനാക്ഷിപുരം,ഗോപാലപുരം,കൊഴിഞ്ഞാമ്പാറ,വേലന്താവളം എന്നിവിടങ്ങളില്‍ നിന്നുള്ള ഇളനീരിന് ആവശ്യക്കാരേറെയാണ്.ബോംബെ, ചെന്നൈ, ബംഗ്ളൂരു എന്നിവിടങ്ങളിലേക്ക് പൊള്ളാച്ചി ഇളനീര് എന്നപേരിലാണ് അയക്കുന്നത്.നാളികേരത്തിനായി തയ്യാറാക്കിയ തോട്ടങ്ങളിലാണ് ഇളനീര് വിളവെടുപ്പ് ആരംഭിച്ചിട്ടുള്ളത്.
തോട്ടത്തില്‍ 10മുതല്‍ 15 രൂപക്കാണ് ഇവവില്ക്കുന്നത്. പൊള്ളാച്ചിയില്‍ നിന്നും ദിനംപ്രതി പത്ത് ലോറികളാണ് ഉത്തരേന്ത്യയിലേക്ക് പോകുന്നത്.
രണ്ടുമാസത്തേക്കുള്ള ഓര്‍ഡറുകള്‍ അപ്രതീക്ഷിതമായെത്തിയതു മൂലം നാളികേരത്തിനായി വളര്‍ത്തിയിരുന്ന തെങ്ങിന് തോട്ടങ്ങള്ഇളനീരുല്പ്പാദനത്തിലേക്ക് മാറുകയും ഇതിനായുള്ള ജലസേചനവും പറിക്കാനുള്ള സംവിധാനവും സജ്ജീകരിക്കല്‍ അതിര്‍ത്തി തോട്ടങ്ങളില്‍ വ്യാപകമായി തുടരുകയാണ്.
കയറില്‍ കെട്ടി ഇറക്കുന്ന ഇളനീര് വളരെ സൂക്ഷമതയോടുകൂടിയാണ് വില്പനക്ക് എത്തിക്കുന്നത്.നിറം,വലുപ്പം, നീരുള്ളത്,നീരുകുറഞ്ഞത് എന്നിങ്ങനെ വേര്‍തിരിക്കുന്നുമുണ്ട്. ഗുണമേന്മ പരിശോധിക്കുവാനുള്ള ഇളനീര് എക്സ്പെര്‍ട്ടുകളെ തോട്ടങ്ങളിലേക്ക് അയച്ചാണ്ഏജന്റുമാരും വ്യാപാരികളും കര്‍ഷകരില്‍ നിന്നും ഇളനീര്വാങ്ങുന്നത്. നാളികേരത്തിന്റെ വിലക്കുറവില്‍ നിന്നും കേരകര്‍ഷകര്‍ക്ക് അല്പം ആശ്വാസമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: